തലപ്പാവിന് ശേഷം കുറെ നാളുകള്‍ക്ക് കഴിഞ്ഞ് മധുപാല്‍ വരുമ്പോള്‍ നമ്മള്‍ പ്രതീക്ഷിക്കുന്നത് ഒരു നല്ല സിനിമയാണ് ..........."ഒഴിമുറി" എന്ന സിനിമയിലൂടെ മലയാളത്തിന്റെ മറ്റൊരു ക്ലാസ്സിക് സംവിധായകനാവാന്‍ മധുപാലിനു കഴിഞ്ഞു .ആരും പറയാത്ത ഒരു കഥ ആരും പറയാത്ത രീതിയില്‍ പ്രേക്ഷകരുടെ മനസ്സില്‍ തട്ടുന്ന രീതിയില്‍ പറയുന്നതില്‍ മധുപാല്‍ എന്ന സംവിധായകന്‍ നൂറു ശതമാനവും വിജയിച്ചു .ഈ ചിത്രത്തില്‍ പാട്ടുകളില്ല പക്ഷെ മനോഹരമായ ഒരു കാവ്യം മധുരമായ ശബ്ദത്തില്‍ പാടുന്നത് പോലെ തോന്നും ഈ ചിത്രം കാണുന്ന പ്രേക്ഷകന് ...........ഭാര്യ -ഭര്‍തൃ ബന്ധതിന്റെന്റെ ആഴം വ്യക്തമാക്കുന്ന , അതിനു ഒരു പുതിയ മാനം നല്‍ക്കുന്ന ഒരു മധുപാല്‍ ക്ലാസ്സിക്ക് എന്ന് ഈ ചിത്രത്തെ നമുക്ക് വിശേഷിപ്പിക്കാം.ആരും പറയാത്ത ഒരു ഒഴിമുറി കഥ . എഴുപത്തൊന്നുകാരനായ താണുപിള്ളയിൽ (ലാൽ) നിന്ന് ഒഴിമുറി ആവശ്യപ്പെട്ട് അൻപത്തഞ്ചുകാരിയായ മീനാക്ഷിയമ്മ (മല്ലിക) കോടതിയിലെത്തുന്നു. മീനാക്ഷിയമ്മയ്‌ക്ക് തുണയായി മകൻ ശരത് (അസിഫ് അലി) ഒപ്പമുണ്ട്. താണുപിള്ളയുടെ അഭിഭാഷക ബാല (ഭാവന) ഇവരുടെ കേസ് ഒത്തുതീർപ്പാക്കാൻ നടത്തുന്ന ശ്രമങ്ങൾക്കിടെ മറഞ്ഞിരിക്കുന്ന പല കഥകളും പുറത്തുവരുന്നു.സങ്കീർണമായ ബന്ധങ്ങളുടെ കഥ ...
ലാല്‍ എന്ന നടന്റെ കഴിവുകളെ വീണ്ടും പൊടിതുടച്ച് മിനുക്കിയെടുത്തപ്പോള്‍ള്‍ പത്തരമാറ്റ് പൊന്നിന്റെ തിളക്കം ,ശ്വേതമേനോന്‍ അപാരമായ അഭിനയം കാഴ്ച്ചവെചിരിക്കുന്നു ,തനിക്ക് വെറുതെയല്ല ഇന്ത്യയിലെ മികച്ച നടിക്കുള്ള പ്രത്യേക പരാമര്‍ശം ലഭിച്ചത് എന്ന് മല്ലിക അടിവരയിടുന്നു .....ഇതില്‍ ഏറ്റവും അഭിനന്ദിക്കേണ്ടത് യുവ നടന്‍ ആസിഫ് അലിയെയാണ് ഹീറോ പദവിയിലേക്ക് ആക്രാന്തം കാണിക്കാതെ നല്ല വേഷങ്ങള്‍ ചെയ്യാന്‍ അയാള്‍ കാണിച്ച താല്‍പ്പര്യം മറ്റു യുവ കോമളന്മാര്‍ മാതൃക ആക്കേണ്ടതാണ് ..ഒപ്പം ഭാവനയും വളരെ നന്നായി ചെയ്തു ........ന്യൂ ജെനറേഷന്‍ ജ്വരം ബാധിച്ച യുവാക്കളോട് എനിക്ക് പുച്ഛം തോന്നുന്നു ഇത്തരം നല്ല സിനിമകളെ തിരിഞ്ഞു നോക്കാത്ത നിങ്ങളാണോ മലയാള സിനിമയെ ഉദ്ധരിക്കാന്‍ നടക്കുന്നത് ......നല്ല സിനിമകള്‍ ഇറങ്ങുന്നില്ല എന്ന് വാചക കസര്‍ത്ത് നടത്തി നടക്കുന്ന ,തികച്ചും വള്ഗര്‍ ആയ സിനിമകള്‍ ഇവിടെ 100 ഓടുമ്പോള്‍ ഇത്തരം നല്ല കലാമുല്യമുള്ള സിനിമകള്‍ ഒരാഴ്ച പോലും തീയറ്ററില്‍ ഓടുന്നില്ല ....പരിതാപകരമായ അവസ്ഥ മഞ്ചാടിക്കുരു എന്ന ചിത്രത്തിന് പറ്റിയ അവസ്ഥ ഇതിനും വരും എന്ന് ഞാന്‍ ഭയക്കുന്നു ....മലയാള സിനിമയെ ഉദ്ധരിക്കാന്‍ നടക്കുന്ന മന്യജനങ്ങളെ തിന്നും കുടിച്ചും കൂതറ സിനിമകള്‍ കണ്ടും തീര്‍ക്കുന്ന പൈസയില്‍ ഒരു 60 രൂപ വല്ലപ്പോഴും ഇറങ്ങുന്ന ഇത്തരം സിനിമകള്‍ കൂടി കാണാന്‍ നിങ്ങള്‍ ചെലവഴിക്കുക ..............................
,,,,,,,,,,,,,,,,,,,,,,,,,,,,,, ,,,,,,,,,,,,,,,,,,,,,,,,,,,,,, ,,,,,,,,,,,,,,എന്ന് ഒരു സിനിമ സ്നേഹി



