കാവിവര്‍ണം ഇന്നു വെറും സന്ഘിനിറമായ്
ഹരിതവര്‍ണം ഇന്നു ലീഗിന്റെ പച്ചയായി
സമാധാനത്തിന് വെള്ളനിറത്തിനും ഇന്നു
വര്‍ഗീയതതന്‍ മൂടുപടം ചാര്‍ത്തി
താമരയും ചന്ദ്രക്കലയും വെറും
വര്‍ഗീയ ചിഹ്നങ്ങളായി
അവയുടെ പേരില്‍ കലാപങ്ങളായി
പലതും അശുദ്ധിയും ഹറാമുമായി
മെഴുതിരിനാളവും നിലവിളക്കിന് പ്രഭയും
ചൊരിയുന്ന പ്രകാശത്തിനു പോലും
വര്ഗീയച്ചായ നല്കുന്നിവര്
നിറങ്ങള്‍ക്ക് പോലും വര്‍ഗീയത
പക്ഷെ എനിക്കിഷ്ടം ചുവപ്പാണ്
എന്റെ ചോരക്കു നിറം ചുവപ്പ്
നിന്റെ ചോരക്കും നിറം ചുവപ്പ്
എന്നിലും നിന്നിലും തുടിക്കുന്ന
ഹൃദയവും ചുവപ്പാണ്
നമ്മളൊന്നെന്നു ചൊല്ലിത്തരുന്ന ചുവപ്പ്
പച്ചയും കാവിയും വെള്ളയും
എല്ലാമൊന്നെന്നു ചൊല്ലിതന്ന
ഈ ചുവപ്പാണ് എനിക്കിഷ്ടം




