Saturday, April 13, 2013

ഏവര്‍ക്കും മഞ്ചാടിക്കുരുവിന്റെ വിഷു ആശംസകള്‍

കണിക്കൊന്നതന്‍  സ്വര്‍ണശോഭയില്‍
എന്‍ നാടിന്റെ സൗന്ദര്യം   കണ്ടു ഞാന്‍.
ഇരുട്ടിന്റെ കൈകള്‍ നീക്കി
പ്രകാശത്തെ കണി കണ്ടു ഞാന്‍
വിഷു പക്ഷി പാടുന്നു
എന്‍  ഗ്രാമത്തിന്‍ ഈണം
ഒരിക്കലും നിലക്കാതിരിക്കട്ടെ
വിഷുപക്ഷിതന്‍   മധുര ഗാനം
         


  അങ്ങനെ ഒരു വിഷു കൂടി വന്നെത്തി .ഐശ്വര്യത്തിന്റെയും നന്മയുടെയും കൊന്നപ്പൂകള്‍ സ്വര്‍ണം വിതറി നില്‍ക്കുന്നു.എങ്കിലും എന്തൊക്കെയോ നമുക്ക് നഷ്ടപ്പെട്ട പോലെ .കണികൊന്നകളുടെ ആ നിറം മങ്ങിയപോലെ.അവയുടെ പുഞ്ചിരി മഞ്ഞുവോ എന്ന് ഒരു സംശയം .എല്ലാം ഇന്‍സ്റ്റന്റ് ആയ ഈ കാലത്ത് പ്ലാസ്റ്റിക്‌ പൂക്കളും ഇന്‍സ്റ്റന്റ് സദ്യയും   ആയി ഒരു ബിസി വിഷു ആക്കി മാറ്റാനുള്ള തത്രപാടിലനെന്നു തോന്നുന്നു മലയാളികള്‍.. ഇനി കണി വെക്കാന്‍ ഉണ്ണിക്കണ്ണനെ ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്യുമോ എന്തോ.എന്തിനാണ് നമ്മള്‍ ഇങ്ങനെ സ്വന്തം സംസ്കാരം തുലച്ചു കളയുന്നത് എന്ന് തോന്നി പോകുന്നു ..........
                 
                 ഈ അവസരത്തില്‍ വൈലോപ്പിള്ളി യുടെ ആ വരികള്‍ മാത്രമേ  മഞ്ചാടിക്കുരുവിനു മലയാളിയോട് പറയാനുള്ളൂ
                           


                       "ഏതു ധൂസര സങ്കല്പങ്ങളില്‍ വളര്‍ന്നാലും
ഏതു യന്ത്രവല്‍കൃത ലോകത്തില്‍ പുലര്‍ന്നാലും 
                        മനസ്സിലുണ്ടാവട്ടെ ഗ്രാമത്തിന്‍ നന്മയും
മണവും മമതയും ഒരിത്തിരി കൊന്നപ്പൂവും"