Thursday, October 24, 2013

മുറിവ്

മായ്ക്കുവാൻ കഴിയുമോ കാലമേ നിനക്ക്
എൻ മനസ്സിലാഴത്തിലേറ്റ  മുറിവുകളെയൊക്കെയും  .
കഴിയുമെങ്കിൽ മായ്ക്കുകയെൻ
മനസ്സിൽ  നീറുന്ന നൊമ്പരങ്ങളെ. 
ഒരു നാളവൾ  എൻ ഹൃദയത്തിൽ
അവളുടെ പുഞ്ചിരിയാൽ പ്രണയമെന്നെഴുതി
മറ്റൊരുനാൾ  അവളതു മായ്ക്കാൻ ശ്രമിച്ചു.
വാക്കുകൾ കൊണ്ടവൾ എയ്ത ശരങ്ങൾ
ഏറ്റതെൻ ഹൃദയതിലാഴത്തിൽ
തിരിഞ്ഞു നോക്കാതവൾ  നടന്നു നീങ്ങവേ
ചോരയോലിക്കുമെൻ ഹൃദയമവൾ  കണ്ടില്ല
ഇന്നും ഉണങ്ങാത്ത മുറിവുമായ്‌ ഞാൻ
ഈ ലോകത്തിൽ ഏകനായ് നില്ക്കുന്നു
വേർപാടിൽ  വേദനയിൽ
പുളയുന്നോരെൻ മനസ്സിനു
മൃതസഞ്ജീവനി മന്ത്രമോതി 
ശാന്തിയേകാൻ  കഴിയുമോ കാലമേ നിനക്ക്..


Thursday, July 11, 2013

വിപ്ലവത്തിന്റെ യഥാര്‍ത്ഥ മുഖം "മലാല"

12/07/2013.....ഇന്ന് "മലാല" ദിനം .......



 "തട്ടമിട്ടു കാത്തു സൂക്ഷിക്കേണ്ടത് പെണ്ണിന്റെ വിശുദ്ധിയെ ആണ് സ്വപ്നങ്ങളെ അല്ല അവകാശങ്ങളെ അല്ല" എന്ന സത്യം ലോകത്തോട്‌ വിളിച്ചു പറഞ്ഞ ഈ പതിനാറുകാരിയെ ആദരപൂരവം ലോകം നമിക്കുന്നു ...........മുസ്ലിം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം എന്ന അവകാശം പോലും ചോദ്യം ചെയ്ത താലിബാന്‍ രാക്ഷസന്മാര്‍ക്കെതിരെ പൊരുതിയ അവരുടെ ആക്രമണങ്ങള്‍ക്ക് പാത്രമായ ഈ ധീരയായ പെണ്‍കുട്ടിക്ക് ഒരായിരം അഭിവാദ്യങ്ങള്‍ .....
ഇന്ന് മലാല UN ഇല്‍ പ്രസംഗിക്കുന്നു ...............സഹോദരി  നിനക്കും നിന്റെ വാക്കുകള്‍ക്കും  ഈ ലോകം കതോര്‍ക്കട്ടെ .....നിന്റെ ആശയങ്ങള്‍ അവര്‍ നെഞ്ചേറ്റട്ടെ ............നിന്റെ ഇച്ചാശക്തിക്കുമുന്നില്‍ പെണ്‍കുട്ടികളുടെ അവകാശങ്ങള്‍ക്ക് തുരംഗം വെക്കുന്ന കപട സദാചാര വാദികള്‍ മുട്ടുമടക്കട്ടെ ......മലാല നീ എന്നും ഈ ലോകത്തിനു അഭിമാനമാണ് 

നിനക്ക് മഞ്ചാടിക്കുരുവിന്റെ ആയിരം സ്നേഹാദരങ്ങള്‍ അഭിവാദ്യങ്ങള്‍ 

Saturday, April 13, 2013

ഏവര്‍ക്കും മഞ്ചാടിക്കുരുവിന്റെ വിഷു ആശംസകള്‍

കണിക്കൊന്നതന്‍  സ്വര്‍ണശോഭയില്‍
എന്‍ നാടിന്റെ സൗന്ദര്യം   കണ്ടു ഞാന്‍.
ഇരുട്ടിന്റെ കൈകള്‍ നീക്കി
പ്രകാശത്തെ കണി കണ്ടു ഞാന്‍
വിഷു പക്ഷി പാടുന്നു
എന്‍  ഗ്രാമത്തിന്‍ ഈണം
ഒരിക്കലും നിലക്കാതിരിക്കട്ടെ
വിഷുപക്ഷിതന്‍   മധുര ഗാനം
         


  അങ്ങനെ ഒരു വിഷു കൂടി വന്നെത്തി .ഐശ്വര്യത്തിന്റെയും നന്മയുടെയും കൊന്നപ്പൂകള്‍ സ്വര്‍ണം വിതറി നില്‍ക്കുന്നു.എങ്കിലും എന്തൊക്കെയോ നമുക്ക് നഷ്ടപ്പെട്ട പോലെ .കണികൊന്നകളുടെ ആ നിറം മങ്ങിയപോലെ.അവയുടെ പുഞ്ചിരി മഞ്ഞുവോ എന്ന് ഒരു സംശയം .എല്ലാം ഇന്‍സ്റ്റന്റ് ആയ ഈ കാലത്ത് പ്ലാസ്റ്റിക്‌ പൂക്കളും ഇന്‍സ്റ്റന്റ് സദ്യയും   ആയി ഒരു ബിസി വിഷു ആക്കി മാറ്റാനുള്ള തത്രപാടിലനെന്നു തോന്നുന്നു മലയാളികള്‍.. ഇനി കണി വെക്കാന്‍ ഉണ്ണിക്കണ്ണനെ ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്യുമോ എന്തോ.എന്തിനാണ് നമ്മള്‍ ഇങ്ങനെ സ്വന്തം സംസ്കാരം തുലച്ചു കളയുന്നത് എന്ന് തോന്നി പോകുന്നു ..........
                 
                 ഈ അവസരത്തില്‍ വൈലോപ്പിള്ളി യുടെ ആ വരികള്‍ മാത്രമേ  മഞ്ചാടിക്കുരുവിനു മലയാളിയോട് പറയാനുള്ളൂ
                           


                       "ഏതു ധൂസര സങ്കല്പങ്ങളില്‍ വളര്‍ന്നാലും
ഏതു യന്ത്രവല്‍കൃത ലോകത്തില്‍ പുലര്‍ന്നാലും 
                        മനസ്സിലുണ്ടാവട്ടെ ഗ്രാമത്തിന്‍ നന്മയും
മണവും മമതയും ഒരിത്തിരി കൊന്നപ്പൂവും"


Monday, March 18, 2013

ദേശിയ അവാര്‍ഡ്‌ ജേതാക്കള്‍ക്ക് മഞ്ചാടിക്കുരുവിന്റെ അഭിനന്ദനങ്ങള്‍




 ദേശിയ അവാര്‍ഡ്‌ മലയാളത്തിനു അഭിമാനത്തിന്റെ നിമിഷങ്ങള്‍....
മലയാളം മറന്നു പോയ ഉസ്താദിനേയും  ഒഴിമുറിക്കും  ലാലിനും കല്പനക്കും ലാല്ലേട്ടന്‍ അനശ്വരമാക്കിയ സ്പിരിറ്റ് നും ദേശിയ തലത്തില്‍ ആദരം....മികച്ച മലയാള സിനിമയായി സെല്ലുലോയിഡ് തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഷട്ടര്‍ അവിടെയും തിരസ്കരിക്കപ്പെട്ടു.....എന്റെ പ്രിയപ്പെട്ട അഞ്ജലിചേച്ചിയുടെ
മഞ്ചാടിക്കുരുവിനും അന്‍വര്‍ ഇക്കയുടെ ഉസ്താദ് ഹോട്ടല്‍ ദേശിയതലത്തില്‍ ശ്രദ്ധിക്കപ്പെട്ടു .മലയാളത്തിന്റെ ഉസ്താദ് ആയ തിലകന്‍ ചേട്ടന് ഇത് ഇന്ത്യന്‍ സിനിമയുടെ വൈകിയെത്തിയ ആദരം ആണ് ഇത്  .
ഒപ്പം മികച്ച ചിത്രമായി തിരഞ്ഞെടുത്ത പാന്‍ സിംഗ് തോമര്‍ കൂടാതെ    മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ട ഇര്‍ഫാന്‍ ഖാനും അഭിനന്ദനങ്ങള്‍ 
ഏവര്‍ക്കും മഞ്ചാടിക്കുരുവിന്റെ അഭിനന്ദനങ്ങള്‍.



Saturday, February 23, 2013

"ഷട്ടര്‍" തുറന്നപ്പോള്‍

   
         ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് കേരളയില്‍ പ്രേക്ഷകര്‍ തിരഞ്ഞെടുത്ത മികച്ച ചിത്രം എന്ന ഖ്യാതിയില്‍ എത്തിയ ഷട്ടര്‍ തുറന്നത് നല്ല സിനിമയിലേക്കുള്ള വാതില്‍ .അബ്ര ഫിലിംസിന്റെ ബാനറില്‍ രഞ്ജിത്ത് അബ്രബാളിയില്‍ എത്തിക്കുന്ന ചിത്രമാണ്‌ ഷട്ടര്‍ .പഴയകാല സിനിമ പ്രവര്‍ത്തകനും നടനും ആയ ജോയ് മാത്യു  സകലകലവല്ലഭന്റെ സംവിധാനത്തില്‍ സരിത ആന്‍  തോമസ്‌ നിര്‍മിക്കുന്ന ചിത്രത്തില്‍ കോഴികോടിന്റെ നന്മയും സൗഹൃദവും വിഷയമാകുന്നു   അവിഹിതവും അശ്ലീലവും മസാലയും നിറഞ്ഞു ചെളികുണ്ടില്‍ ആണ്ടു പോകുന്ന മലയാള സിനിമയെ ആ പടുകുഴിയില്‍ നിന്നും കൈപിടിച്ചുയര്‍ത്തുകയാണ്  ഷട്ടര്‍ .ആളുകള്‍ക് മനസിലാകാത്ത ഭാഷയില്‍ ഒരു ബ്രഹ്മാണ്ട കാര്യം പറഞ്ഞ് അവരെ വട്ടാക്കുന്ന  സിനിമ എടുത്ത് അതിനെ അവാര്‍ഡ്‌ സിനിമ എന്ന് പറഞ്ഞ് ബുദ്ധിജീവി ചമയുന്നവര്‍ക്കുള്ള മറുപടിയാണ്‌ ഈ സിനിമ .നമുക്ക് ചുറ്റും നടക്കുന്ന കാര്യങ്ങള്‍ കണ്ണ് തുറന്നു നോക്കിയാല്‍ ജീവനുള്ള കഥകള്‍ ലഭിക്കും .അത് നന്നായി കൈകാര്യം ചെയ്താല്‍ പ്രേക്ഷകന്റെ മനസ്സില്‍ ഇടംപിടിക്കുന്ന ഒരു സിനിമയും ഉണ്ടാകും എന്ന് ജോയ് മാത്യുവും കൂട്ടുകാരും തെളിയിക്കുകയാണ് ഷട്ടര്‍ലൂടെ  .അത്തരത്തില്‍ ഒരു അമുല്യ സൃഷ്ടി ആണ് ഷട്ടര്‍.നല്ല കാമ്പുള്ള കഥകള്‍ കാണാന്‍ അങ്ങ് അമേരിക്കയില്‍ പോവേണ്ട കാര്യം ഇല്ല  സാധാരണക്കാരുടെ ഇടയിലേക്ക് ഇറങ്ങി ചെന്നാല്‍ മതി എന്നാണ്  ഈ സിനിമ കണ്ടപ്പോള്‍ എന്റെ മനസ്സില്‍ തോന്നിയ ആദ്യത്തെ കാര്യം .ഒരു ഷട്ടര്‍നുള്ളില്‍  നടക്കുന്ന ഒരു അവിചാരിതമായ കാര്യം വളരെ ഭംഗിയും "ത്രില്ലിംഗ്" ആയും പറയുന്നു എന്നത് മാത്രമല്ല മനുഷ്യ ബന്ധങ്ങളുടെ വ്യത്യസ്ത തലങ്ങള്‍ വരച്ചു കാട്ടുകയും  ചെയ്തു എന്നതാണ് മറ്റു സിനിമകളില്‍ നിന്നും "ജോയ് മാത്യു" വിന്റെ ഷട്ടര്‍നെ വേറിട്ട്‌ നിര്‍ത്തുന്നത്.കഥയുടെ ഭംഗിയെ തന്മയത്തത്തോടെ  ഒപ്പിയെടുക്കാന്‍ ഹരി മേനോന്‍ന്‍റെ  ക്യാമറ കണ്ണുകള്‍ക്കായി  സുഹൃത്ത് ബന്ധങ്ങളുടെയും   കുടുംബ ബന്ധങ്ങളുടെയും ആഴം വരച്ചു കാട്ടുന്നതില്‍  ജോയ് മാത്യു എന്ന സംവിധായകന്‍ സ്വീകരിച്ച "പറയാതെ പറയുന്ന  രീതി" ഏറെ പ്രശംസ അര്‍ഹിക്കുന്നു.കോഴിക്കോട്ടുകാരുടെ നന്മയുടെ കഥകൂടി ആണ് ഇത്.റഷീദും സുരനും ആയിഷ യും തങ്കവും ഒക്കെയായി ജീവിതഗന്ധിയായ ഒരുപാടു കഥാപാത്രങ്ങളുടെ കഥ.ഈ സിനിമ കണ്ടു തന്നെ അനുഭവിക്കുക.കഥയുടെ ഉള്ളറകളിലേക്ക് കടന്നു രസച്ചരട് പൊട്ടിക്കുന്നില്ല.

            ബലമായ ഒരു അടിത്തറ കഥയിലൂടെ നല്‍കിയ ഈ സിനിമയ്ക്കു മുതല്‍ കൂട്ടായത്  ഇതിലെ അഭിനേതാക്കള്‍ തന്നെ ആണ്.ഒരിക്കല്‍ കൂടി താന്‍ ഇന്ത്യയില്‍ ഏതു  നടന്റെയും തോളൊപ്പം നില്‍ക്കുമെന്നു ലാല്‍ തെളിയിക്കുന്നു. മലയാള സിനിമക്ക് നല്ലൊരു ഭാവി വാഗ്ദാനമായി "വിനയ് ഫോര്‍ട്ട്‌" എന്ന യുവ നടന്‍..മറ്റൊരു ശ്രധേയ പ്രകടനവുമായി സജിത മഠത്തില്‍ (കേരള സ്റ്റേറ്റ് അവാര്‍ഡ്‌ ജേതാവ്) ഷട്ടറില്‍ നിറസാനിധ്യമായി .കൂടാതെ ശ്രീനിവാസന്‍, റിയ എന്നിവര്‍ നല്ല രീതിയില്‍ അഭിനയിച്ചു.ശക്തമായ തിരക്കഥയും അഭിനേതാക്കളുടെ മികവും ഷട്ടര്‍നെ  ഒരു  ജീവനുള്ള ,കാമ്പുള്ള സിനിമയായി മാറ്റി.ഇത്തരം ഒരു സിനിമ നിര്‍മിച്ച ഷട്ടര്‍ ന്റെ എല്ലാ അണിയറ പ്രവര്‍ത്തകര്‍ക്കും "മഞ്ചാടിക്കുരു" വിന്റെ പ്രണാമം.
"
ഒറ്റവാക്കില്‍ പറഞ്ഞാല്‍ ഇതാണ് മക്കളെ ഈ ജീവനുള്ള സിനിമ .സാധാരണക്കാരന്റെ സിനിമ .
                                                                     "