Wednesday, December 12, 2012

മഹാത്മാവ്

തലതിരിഞ്ഞ ഈ ലോകത്ത്
നിങ്ങള്‍ക്കെതിരായ് തല തിരിച്ചപ്പോള്‍
നിങ്ങള്‍ക്കു ഞാന്‍ തലതിരിഞ്ഞവനായി .
നിങ്ങള്‍ കാട്ടിയ മണ്ടത്തരങ്ങളെ
മണ്ടത്തരങ്ങളെന്നു പറഞ്ഞപ്പോള്‍
നിങ്ങളെന്നെ വെറും മണ്ടനാക്കി.
പിറകോട്ടു നടന്ന ഈ ലോകത്തില്‍
ഞാന്‍ മുന്നോട്ടു നടന്നപ്പോള്‍
നിങ്ങളെന്നെ വിളിച്ചു ഭ്രാന്തനെന്ന്.
ഇരുട്ട് തേടുന്ന നിങ്ങള്‍ക്കു
വെളിച്ചം കാണിച്ചപ്പോള്‍
ഞാന്‍ വെറുമൊരു കുരുടനായി.
അന്ധവിശ്വാസങ്ങളെ അന്ധമെന്നു പറഞ്ഞപ്പോള്‍
നിങ്ങളെന്നെ നിരീശ്വരവാദിയാക്കി.
ചണ്ടാളന്‍ നീട്ടിയ  ദാഹനീര്‍ കുടിച്ചപ്പോള്‍
നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി .
നിങ്ങളുടെ ശരികള്‍ തെറ്റുകളായപ്പോള്‍
എന്റെ വാക്കുകള്‍ സത്യമായി .
ഒടുവില്‍ ഞാന്‍ ചുവരിലൊരു
ചിത്രമായ്‌ തൂങ്ങിയപ്പോള്‍
നിങ്ങളെന്നെ മഹാത്മാവാക്കി .

Friday, September 14, 2012

ഒഴിമുറി... ഒരു സുന്ദരമായ കാവ്യം പോലെ


                 തലപ്പാവിന് ശേഷം കുറെ നാളുകള്‍ക്ക് കഴിഞ്ഞ് മധുപാല്‍ വരുമ്പോള്‍ നമ്മള്‍ പ്രതീക്ഷിക്കുന്നത് ഒരു നല്ല സിനിമയാണ് ..........."ഒഴിമുറി" എന്ന സിനിമയിലൂടെ മലയാളത്തിന്റെ മറ്റൊരു ക്ലാസ്സിക്‌ സംവിധായകനാവാന്‍  മധുപാലിനു കഴിഞ്ഞു .ആരും പറയാത്ത ഒരു കഥ ആരും പറയാത്ത രീതിയില്‍ പ്രേക്ഷകരുടെ മനസ്സില്‍ തട്ടുന്ന രീതിയില്‍ പറയുന്നതില്‍ മധുപാല്‍  എന്ന സംവിധായകന്‍ നൂറു ശതമാനവും വിജയിച്ചു .ഈ ചിത്രത്തില്‍ പാട്ടുകളില്ല പക്ഷെ മനോഹരമായ ഒരു കാവ്യം മധുരമായ ശബ്ദത്തില്‍ പാടുന്നത് പോലെ തോന്നും ഈ ചിത്രം കാണുന്ന പ്രേക്ഷകന് ...........ഭാര്യ -ഭര്‍തൃ ബന്ധതിന്റെന്റെ ആഴം വ്യക്തമാക്കുന്ന , അതിനു ഒരു പുതിയ മാനം നല്‍ക്കുന്ന ഒരു മധുപാല്‍ ക്ലാസ്സിക്ക് എന്ന് ഈ ചിത്രത്തെ നമുക്ക് വിശേഷിപ്പിക്കാം.ആരും പറയാത്ത ഒരു ഒഴിമുറി കഥ . എഴുപത്തൊന്നുകാരനായ താണുപിള്ളയിൽ (ലാൽ) നിന്ന് ഒഴിമുറി ആവശ്യപ്പെട്ട് അൻപത്തഞ്ചുകാരിയായ മീനാക്ഷിയമ്മ (മല്ലിക) കോടതിയിലെത്തുന്നു. മീനാക്ഷിയമ്മയ്‌ക്ക് തുണയായി മകൻ ശരത് (അസിഫ് അലി) ഒപ്പമുണ്ട്. താണുപിള്ളയുടെ അഭിഭാഷക ബാല (ഭാവന) ഇവരുടെ കേസ് ഒത്തുതീർപ്പാക്കാൻ നടത്തുന്ന ശ്രമങ്ങൾക്കിടെ മറഞ്ഞിരിക്കുന്ന പല കഥകളും പുറത്തുവരുന്നു.സങ്കീർണമായ ബന്ധങ്ങളുടെ കഥ ...
                 ലാല്‍ എന്ന നടന്റെ കഴിവുകളെ വീണ്ടും പൊടിതുടച്ച് മിനുക്കിയെടുത്തപ്പോള്‍ള്‍ പത്തരമാറ്റ് പൊന്നിന്റെ തിളക്കം ,ശ്വേതമേനോന്‍ അപാരമായ അഭിനയം കാഴ്ച്ചവെചിരിക്കുന്നു ,തനിക്ക് വെറുതെയല്ല ഇന്ത്യയിലെ മികച്ച നടിക്കുള്ള പ്രത്യേക പരാമര്‍ശം ലഭിച്ചത് എന്ന് മല്ലിക അടിവരയിടുന്നു .....ഇതില്‍ ഏറ്റവും അഭിനന്ദിക്കേണ്ടത് യുവ നടന്‍ ആസിഫ് അലിയെയാണ് ഹീറോ പദവിയിലേക്ക് ആക്രാന്തം കാണിക്കാതെ നല്ല വേഷങ്ങള്‍ ചെയ്യാന്‍ അയാള്‍ കാണിച്ച താല്‍പ്പര്യം മറ്റു യുവ കോമളന്മാര്‍ മാതൃക ആക്കേണ്ടതാണ് ..ഒപ്പം ഭാവനയും വളരെ നന്നായി ചെയ്തു ........ന്യൂ ജെനറേഷന്‍ ജ്വരം ബാധിച്ച യുവാക്കളോട് എനിക്ക് പുച്ഛം തോന്നുന്നു ഇത്തരം നല്ല സിനിമകളെ തിരിഞ്ഞു നോക്കാത്ത നിങ്ങളാണോ മലയാള സിനിമയെ ഉദ്ധരിക്കാന്‍ നടക്കുന്നത് ......നല്ല സിനിമകള്‍ ഇറങ്ങുന്നില്ല എന്ന് വാചക കസര്‍ത്ത് നടത്തി നടക്കുന്ന ,തികച്ചും വള്ഗര്‍ ആയ സിനിമകള്‍ ഇവിടെ 100 ഓടുമ്പോള്‍ ഇത്തരം നല്ല കലാമുല്യമുള്ള സിനിമകള്‍ ഒരാഴ്ച പോലും തീയറ്ററില്‍ ഓടുന്നില്ല ....പരിതാപകരമായ അവസ്ഥ മഞ്ചാടിക്കുരു എന്ന ചിത്രത്തിന് പറ്റിയ അവസ്ഥ ഇതിനും വരും എന്ന് ഞാന്‍ ഭയക്കുന്നു ....മലയാള സിനിമയെ ഉദ്ധരിക്കാന്‍ നടക്കുന്ന മന്യജനങ്ങളെ തിന്നും കുടിച്ചും കൂതറ സിനിമകള്‍ കണ്ടും തീര്‍ക്കുന്ന പൈസയില്‍ ഒരു 60 രൂപ വല്ലപ്പോഴും ഇറങ്ങുന്ന ഇത്തരം സിനിമകള്‍ കൂടി കാണാന്‍ നിങ്ങള്‍ ചെലവഴിക്കുക ..........................................................................
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,എന്ന് ഒരു സിനിമ സ്നേഹി

Thursday, August 23, 2012

മരണമെത്തുന്ന നേരം



മരണമെന്‍ വാതിക്കലെത്തി നില്‍ക്കുമ്പോള്‍
എന്‍ ചെവിയിലൊരു വണ്ടിന്റെ മൂളല്‍ മാത്രം
കറുകറുതൊരു പോത്തിന്റെ മുകളില്‍
എനിക്കായ് കരുതിയ കൊലക്കയറുമായ്
ആര്‍ത്തട്ടഹസിച്ചു വരുന്നോരാ കാലന്‍റെ കാഹളം
ഒരു വണ്ടിന്റെ മൂളല്‍ പോല്‍
എന്‍ ചെവിയില്‍ അലയടിക്കുന്നു
രക്തം പുരണ്ട കോമ്പല്ല് നീട്ടി
തെക്കേ തൊടിയിലെ മാവിന്‍ മുകളില്‍
നരിച്ചീറുകള്‍ തുറിച്ചു നോക്കുന്നു
ആയിരങ്ങള്‍ തന്‍ കണ്ണുനീരില്‍ കുതിര്‍ന്നനോട്ടുകെട്ടുകള്‍
 ഇപ്പോള്‍ വെറും കടലാസുകഷ്ണങ്ങള്‍
മനുഷ്യരക്തം കുടിച്ചു ചീര്‍ത്ത ശരീരം
വെറുമൊരു മാംസപിണ്ടമായ് മാറുന്നു
ആ മങ്ങിയ വെളിച്ചത്തില്‍ ഞാന്‍ കണ്ടു ..
സമയനിഷ്ടയില്ലാത്ത കാലനെ ശകാരിക്കുന്ന
എന്‍ പ്രിയപ്പെട്ടവര്‍ എന്ന് നടിച്ചവര്‍
എല്ലിനായ് കടിപിടി കൂടുന്ന നായ്ക്കളെപ്പോള്‍
സ്വത്തിനായ് പരസ്പരം വെട്ടുന്ന മക്കള്‍
ചെയ്ത പാപങ്ങള്‍ ബാക്കിയാക്കി
പതിയെ എന്‍ കണ്ണുകളടയവേ
ആരോ എന്നോട് മന്ത്രിച്ചു
വെറുംകയ്യോടെ വന്ന നീ വെറുംകയ്യോടെ പോകുന്നു
വെട്ടിപ്പിടിച്ചതും തട്ടിപ്പറച്ചതും ആര്‍ക്കുവേണ്ടി
തിന്നു കൊഴുത്ത നിന്‍ ശരീരം
ഇനി ഒരു പിടി ചാരം മാത്രം .......




Thursday, February 16, 2012

ഇങ്ങനേം എഴുതാം ഒരു കവിത........ എന്ത്യേ ???


ഒരു കവിതയെഴുതാന്‍ തൂലികയനക്കവേ
ഒരാശയത്തിനായ് ഉഴറിയിരിക്കവേ
ഒരുപാട് വിഷയങ്ങള്‍ എന്‍ കണ്മുന്‍പില്‍ ..
എന്തെഴുതണം എങ്ങിനെയെഴുതനം ,
ഞാനാകെ വണ്ടറിടിചിരിക്കവേ
വിണ്ണില്‍ താരങ്ങള്‍ എന്നെ നോക്കി ചിരിച്ചു
അവയെക്കുറി ച്ചെഴുതാന്‍ തുനിഞ്ഞു ഞാന്‍
അപ്പോള്‍ ഇളംകാറ്റ് പതിയെ മന്ത്രിച്ചു
എന്തെ എന്നെക്കുറിച്ചെഴുതാത്തെ...
അങ്ങനെയിരിക്കവേ എന്‍ മുന്നില്‍
പച്ചയാം  ജീവിതത്തിന്‍ നേര്‍ക്കാഴ്ചകള്‍
എങ്കിലവ പകര്‍ത്താന്‍ ഞാന്‍ തുനിയവേ
ഓടിയെത്തി എന്‍ പ്രണയിനി തന്‍ മന്ദഹാസം
എന്‍ സുഹൃത്തിന്‍ കുസൃതിച്ചിരി
ആകെയോരനിശ്ചിതത്വതില്‍  ഞാനുഴറവേ
എന്‍ മനസ്സിലൊരു ലഡ്ഡു പൊട്ടി
എന്‍ മനസ്സിലൊരൈഡിയ മിന്നി
ആ ഐഡിയ എന്‍ ജീവിതം മാറ്റുമോ ?
എങ്കിലും ഞാനെന്‍ മനസ്സു ശാന്തമാക്കി
പതിയെ പുസ്തകമടച്ചു ധ്യാനിച്ചു
പേന ഒരറ്റത്തെക്ക് മാറ്റി വെച്ചു
ഞാനൊന്ന് മനസ്സിലുറച്ചു
അടുത്തിരുന്ന കൂട്ടുകാരനെ വിളിച്ചു
ഡാ ബാറ്റ് എടുക്ക് ക്രിക്കറ്റ്‌ കളിക്കാം
"ഈ പണി നമുക്ക് പറ്റില്ല"

Friday, February 3, 2012

ക്യാമറാ കണ്ണുകള്‍ ഈറനണിഞ്ഞപ്പോള്‍























സൂര്യാംശുവിന്‍ പൊന്‍കണങ്ങള്‍
എന്‍ കണ്‍കളില്‍ തലോടവേ,
എന്‍ സന്തത സഹാചാരിയാം
ആ ക്യാമറയുമായി സൊമാലിയന്‍
തെരുവീഥികലളിലലഞ്ഞു ഞാന്‍
മാനും മയിലും വര്‍ണങ്ങളും
മാനവന്റെ പ്രൌഡജീവിതവും
ഏറെ പതിഞ്ഞൊരാ ക്യാമറയില്‍
ഇവിടെ പതിഞ്ഞത്
ഒരു കടല്‍ക്കരയിലെ കറുത്ത അധ്യായം
ഇവിടെ മനുഷ്യന് മാംസമില്ല
എല്ലാം വെറും അസ്ഥിപഞ്ജരങ്ങള്‍
വിശപ്പടക്കാന്‍  പരസ്പരം
കടിച്ചു തിന്നുന്ന ഒരു കൂട്ടമാളുകള്‍
ആര്‍ത്തിരമ്പുന്ന കടലിനുപോലും
ഇവിടെയെത്തുമ്പോള്‍ ഒരു ബലക്ഷയം
വയറൊട്ടി  എല്ലുന്തിയ
മനുഷ്യകൊലങ്ങള്‍ വാഴുമിടമിത്
അവിടെ അകലെയോരിടത്ത്
ഒരു കറുത്ത വസ്തു
അതിനരികെയൊരു കഴുകനും
പതിയെ നടന്നു ഞാനാ
മരവിച്ച വീഥികളിലൂടെ
അടുത്തെത്തിയനേരം ഞാന്‍
കണ്ടതോ ഹൃദയഭേദകം
ശ്യാസമെടുക്കാന്‍ പോലും
ശക്തി യില്ലാതൊരു പട്ടിണിക്കോലം
എന്‍ കൈകളില്‍ അപ്പോളൊരു
നനവ്‌ പടര്‍ന്നു
അത് കണ്ണീരിന്‍ നനവായിരുന്നു
എന്‍ ക്യാമറതന്‍ കണ്ണുനീര്‍
ആ യന്ത്രത്തിന്‍ കണ്ണുകള്‍
വരെ ഈറനണിഞ്ഞിട്ടും
ഈ കഷ്ടപ്പാടിനറുതി വരുത്താന്‍
വരളുന്ന തൊണ്ടക്ക് നനവേകാന്‍
 എന്തെ നമ്മുടെ കണ്ണുകള്‍ നിറയാത്തെ
എന്തെ നമ്മുടെ ഹൃദയം തുടിക്കാത്തെ

Tuesday, January 17, 2012

FIFA 2011



കോഴികൂവും വരെ ഗെയിം കളിച്ച് തളര്‍ന്നു വന്നു കിടന്ന എന്റെ ഒരു സുഹൃത്തി നായി ,,,,,,,,,,,,,,,,,,,,,,,,,,,,,,,,




പുലര്‍കാല കോഴി കൂവുംനേരം
തന്‍ കിടക്കയിലെക്കൊടിയെത്തിയവന്‍
പുതപ്പുമൂടിയലസമായ് ഉറക്കത്തിന്‍
കയത്തിലാഴവേ അവനുടെ കൈകള്‍
അലസമായി ചലിക്കുന്നു ........
ഈ രാത്രമത്രയും ഉറങ്ങാതിരിക്കാന്‍ -
ഇവെനെന്തു ചെയ്കയായിരുന്നു .
ഇതുമോര്‍ത്തു ഞാനവനുടെ
 അരികെ കിടക്കവേ...
അവനുടെ ചുണ്ടുകള്‍ പതിയെ മന്ത്രിച്ചു
"അടിയെടാ ചൌട്ടെട പന്തുതാടാ
എടാ റൊണാള്‍ഡോ പാസുതാടാ ..
അയ്യോ എന്റെ റേറ്റിംഗ്  കുറയുന്നെ..
ഇതു കേട്ടു ഞാന്‍ വണ്ടറടിച്ചു നില്‍ക്കവേ
ആ സസ്പെന്‍സവന്‍ തന്നെ പൊളിച്ചു
അവനുറക്കത്തിലറിയാതലറി                                
"ഈ തേങ്ങേലെ ഫിഫ 2011"

Thursday, January 12, 2012

എ പ്ലസ്‌ .........

                  "ഡാ അജു എണീക്കെടാ  ,ഇന്നെന്താ ദിവസം ന്ന് മറന്നോ ,എണീറ്റ്‌ അമ്പലത്തില്‍ പോ ,കോഴി കൂവീട്ടാ ചെക്കന്റെ ഒരു ഒറക്കം "
                  പുതപ്പിനടിയില്‍ നിന്നും ആമ തല നീട്ടുന്നത് പോലെ അജു പുറത്തേക്കു തല നീട്ടി .....അവന്‍ കണ്ണുകള്‍ തിരുംമിക്കൊണ്ട് പറഞ്ഞു ....നേരത്തെ ണീക്കാന്‍ ഇന്നെന്താത്ര  സ്പെഷ്യല്‍ "
                  അവന്റെ  കവിളില്‍ നുള്ളിയിട്ട്  അമ്മ പറഞ്ഞു "അതും മറന്നോ  ഇന്നല്ലേ നിന്റെ ഡിഗ്രി  റിസള്‍ട്ട്‌ വരുന്നേ ,വര്‍ത്തമാനം  പറയാതെ എണീക്കെടാ വേഗം,നിക്ക് അടുക്കളേല്‍ പിടിപ്പതു പണീണ്ട് ,ഇനീം മൂടിപ്പുതച് കേടക്കാനാച്ചാ ഞാന്‍ വെള്ളം കോരി ഒഴിക്കൂട്ടോ ...."ഇതും പറഞ്ഞു അമ്മ അടുക്കളയിലേക്കു പോയി .
                           "ഇന്നാണല്ലേ റിസള്‍ട്ട്‌ " അജു മനസ്സില്‍ പറഞ്ഞു ....അവന്റെ മുഖം മ്ലാനമായി ,ആ തിളക്കമുള്ള കണ്ണുകള്‍ മങ്ങി അവന്‍ മറക്കാന്‍ ശ്രമിച്ചിരുന്ന ആ ദിനം ഇത്രവേഗം തന്നെ തേടിഎത്തുമെന്ന് അവന്‍ പ്രതീക്ഷിച്ചില്ല .പിന്നീടങ്ങോട്ട് എല്ലാം യാന്ത്രികമായിരുന്നു .....അവന്റെ മനസ്സ് കുറ്റബോധത്താല്‍ മൂടപ്പെട്ടു .അമ്മ കയ്യില്‍ വെച്ച് കൊടുത്ത തോര്‍ത്തുമായി അവന്‍ കുളിമുറിയില്‍ കയറി ..........
........അജു കുളിക്കട്ടെ ,നമുക്ക് ഈ അജുവിനെ കുറിച്ചറിയാം....എന്താണ് അവന്റെ പ്രശ്നം എന്നും നോക്കാം .............
                  നാട്ടിലെ പൊന്നോമാനയായിരുന്നു അവന്‍ ...ഒരു കര്‍ഷക കുടുംബത്തിലെ ..മൂത്ത ആണ്‍തരി...അച്ഛനും അമ്മയും പെങ്ങളും അടങ്ങിയ ഒരു സന്തുഷ്ട കുടുംബം ....എവിടെയും അവന്‍ ഒന്നാമനായിരുന്നു .പത്താം ക്ലാസ്സിലും +2 വിനും  എല്ലാ വിഷയത്തിലും എ പ്ലസ്‌ നേടി ആ ഗ്രാമത്തിന്റെ തന്നെ അഭിമാനമായി മാറിയ മാറി അവന്‍ ...ഇതൊരു മാതാപിതാക്കളെയും പോലെ
അജുവിനെയും ടൌണിലെ മുന്തിയ കോളേജില്‍ ഡിഗ്രിക്ക് ചേര്‍ക്കാന്‍ അജുവിന്റെ മാതാപിതാക്കളും തീരുമാനിച്ചു.അവനു ഇഷ്ടമുള്ള വിഷയം തന്നെ കിട്ടുകയും ചെയ്തു  .പഠനത്തില്‍ ശ്രദ്ധ ലഭിക്കും എന്ന് കരുതി അവനെ ഹോസ്റ്റലില്‍ നിര്‍ത്തി പഠിപ്പിക്കാന്‍ ആ മാതാപിതാക്കള്‍  തീരുമാനിച്ചു .....അങ്ങനെ ഗ്രാമത്തിന്റെ ഹരിതാഭയില്‍ നിന്നും നഗരത്തിന്റെ തിരക്കു നിറഞ്ഞ വീഥികളിലേക്ക് അജു പറിച്ചു നടപ്പെട്ടു ...ആ സ്കൂള്‍ അവനു ഒരു പുത്തന്‍ അനുഭവമായിരുന്നു ..ആദ്യമൊക്കെ പഠനത്തില്‍ മാത്രമായിരുന്നു അവന്റെ ശ്രദ്ധ ,പതിയെ ആ കോളേജിന്റെ  പിന്നാമ്പുറങ്ങളിലേക്കായി അവന്റെ ശ്രദ്ധ ...പിന്നീടെപ്പോഴോ ലഹരിയുടെ ലോകത്തേക്ക് അവന്റെ ജീവിതം മുഴുവനായി മാറി ....ഒരു ഗ്രാമം മുഴുവന്‍ തന്നിലര്‍പ്പിച്ച പ്രതീക്ഷകള്‍ ആ ലഹരിയില്‍ അവന്‍ വിസ്മരിച്ചു ....പരീക്ഷകള്‍ പോലും ഒരു പേരിനു എഴുതുന്ന നിലയില്‍ എത്തി .മറുവശത്ത്‌ മകന്‍ കൊണ്ടുവരുന്ന എ പ്ലുസുകള്‍ കാത്ത് വര്‍ഷങ്ങള്‍ എണ്ണി തീര്‍ക്കുന്ന  മൂന്ന് സാധുക്കള്‍ ......ആ കാത്തിരിപ്പ്‌ തീരുന്ന ദിവസമായി.........................സായിപ്പിന്റെ ഭാഷയില്‍ പറഞ്ഞാല്‍ " THE D DAY",,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
                               കുളി കഴിഞ്ഞ് പുറത്തിറങ്ങിയ അജു മുണ്ടും ഷര്‍ട്ടും ധരിച്ച് അമ്മയോടൊപ്പം അമ്പലത്തിലേക്ക് തിരിച്ചു .വഴിയില്‍ കൂട്ടുകാരികളോടെല്ലാം മകന്റെ വമ്പ് പറയുന്ന അമ്മ ......ഇതെല്ലം കേട്ട് കാറ്റുപോയ ബലൂണ്‍ പോലെ അജു അമ്മയുടെ പിറകെ നടന്നു ....അമ്പലത്തില്‍ എത്തിയതോന്നും അവനറിഞ്ഞില്ല .......................
                   "എന്താ അജൂട്ടാ ഇന്ന്‍ റിസള്‍ട്ട്‌ വരും ലെ ,ന്റെ കുട്ടിക്ക്‌ ഫസ്റ്റ് റാങ്ക് തന്നെ ണ്ടാവും .........."ശാന്തിക്കാരന്‍ നമ്പൂതിരിയുടെ വാക്കുകള്‍ കേട്ടാണ് അജുവിനു സ്ഥലകാലബോധം വന്നത് ....ചെറുപ്പം മുതലേ ഓടിക്കളിച്ച ആ  അമ്പലമുറ്റത് അവന്‍ ഒന്നും അല്ലതാകുന്നത് പോലെ അവനു തോന്നി "
                   തിരികെ വീട്ടിലെത്തുമ്പോള്‍ പൂമുഖത്ത്  അച്ഛന്‍ ഇരിക്കുന്നുണ്ടായിരുന്നു .അജുവിനെ കണ്ടത് ഒരു ചെറു പുഞ്ചിരിയോടെ ആ അച്ഛന്‍ അവനെ അടുത്ത് വിളിച്ചു ,അവന്റെ നെറുകയില്‍ ചുംബിച്ചു ......അജു പെട്ടെന്ന് അകത്തേക്ക് പോയി കാരണം ഇനി അവിടെ നിന്നാല്‍ തന്റെ നിയന്ത്രണം പോകുമെന്ന് അവനറിയാം.....അച്ഛന്റെ മുഖത്ത് നോക്കാന്‍ പോലുമുള്ള ശക്തി അവനില്ലയിരുന്നു .....അവനു തല ചുറ്റുന്നത് പോലെ തോന്നി ,ഭൂമി കീഴ്മേല്‍ മറിയുന്ന പോലെ.നിന്ന നില്‍പ്പില്‍ അങ്ങു ഇല്ലാതായാല്‍ മതിയെന്ന് തോന്നി അവന്.
                       അടുത്ത വീട്ടിലെ കമ്പ്യൂട്ടറിന്റെ മുന്‍പിലാണ് ആജുവിന്റെ അനുജത്തി അശ്വതി ...രാവിലെ മുതല്‍ ഒരേ ഇരിപ്പാണ്..കൂടെ അയല്വക്കത്തെ  പിള്ളേരും ......സ്വന്തം ഏട്ടന്റെ റിസള്‍ട്ട്‌ അല്ല പതനം ആദ്യം അറിയാന്‍ പോകുന്നത് അവളായിരിക്കും....അങ്ങനെ കാതിരിപ്പിന് വിരാമമായി. കൃത്യം 10.30 ന് റിസള്‍ട്ട്‌ വന്നു ഏട്ടന്റെ രജി.നമ്പര്‍ അടിച്ച് അവള്‍ കാത്തിരുന്നു .സെക്കന്റുകള്‍ക്ക് ദൈര്‍ഗ്യം കൂടുന്ന പോലെ......അവള്‍ അച്ചനെയും അമ്മയെയും എല്ലാം വിളിച്ചു കൊണ്ട് വന്നു ....സ്ക്രീനില്‍ അജുവിന്റെ പേര് തെളിഞ്ഞു ........അജുവിന്റെ തോല്‍വി എന്നാ സത്യം തിരശീലക്ക് പുറത്തെത്തി ...വര്‍ഷങ്ങളുടെ കാത്തിരുപ്പിനു റീത്ത് വെച്ചുകൊണ്ട് ആ റിസള്‍ട്ട്‌................................
                  ഒന്ന് പൊട്ടിക്കരയാന്‍ പോലും ആകാതെ ഒരു കുടുംബം ...ഈ വിവരമറിഞ്ഞപാടെ അജുവിന്റെ അമ്മ കുഴഞ്ഞു വീണു ....അച്ഛന്‍ ജീവനുള്ള ഒരു ശവത്തിനു തുല്യമായിക്കഴിഞ്ഞിരുന്നു ...വീട്ടില്‍ നിന്നും പുകയും തീയും ഉയരുന്നത് കണ്ടാണ് അവര്‍ അങ്ങോട്ട്‌ ചെന്നത് ....ഒരു തീപെട്ടിക്കൊള്ളിയില്‍ സ്വന്തം ശരീരം ഹോമിക്കുമ്പോഴും അവന്‍ വീട്ടുകാരെ മറന്നു .......തന്റെ ഗ്രാമത്തെ മറന്നു...പച്ച മാംസം വേവുംബോഴും അവന്‍ കരഞ്ഞില്ല ....അവന്റെ ഉള്ളില്‍ നീറി പുകഞ്ഞ കുറ്റബോധത്തിന്റെ കനല്‍ അവന്‍ അണച്ചു...എന്നാല്‍ അപ്പോഴും അവന്‍ ഓര്‍ത്തില്ല ഒരു പിടി കനല്‍ തന്നെ സ്നേഹിക്കുന്നവരുടെ നെഞ്ചില്‍ കോരിയിട്ടാണ് താന്‍ പോകുന്നതെന്ന് ........ഒരിക്കലും അണയാത്ത ഒരു കനല്‍
              മകന്റെ ഒരു പിടി ചാരത്തില്‍ കിടന്നു പിടഞ്ഞു കരഞ്ഞ ആ അച്ഛനെ ഇന്നും ആ ഗ്രാമീണര്‍ മറന്നിട്ടില്ല ......         
              ആ കുടുംബം ഇന്നും കാത്തിരിക്കുന്നു  ആ  ചാരത്തില്‍ നിന്നും കുറെ എ പ്ലുസുകളുമായി അജു  തിരിച്ചെത്തുന്ന ഒരു സുദിനത്തിനായി ....ഒരിക്കലും അവസാനിക്കാത്ത കാത്തിരിപ്പ്‌ ................................................................................................

Monday, January 9, 2012

ഈ കഥാകാരന്‍ സ്വാര്‍ത്ഥനാണ് ........

                     ആ  തിരക്കിനിടയിലൂടെ  പലരെയും വകഞ്ഞു മാറ്റി ഒരു സീറ്റ്‌ ഒപ്പിച്ചപ്പോള്‍ ഒരു രാജ്യം വെട്ടിപ്പിടിച്ച ഒരു പോരാളിയെ പോലെയായിരുന്നു അയാള്‍ .സീറ്റില്ലാതെ നില്‍ക്കുന്നവരെ ഒരു പുച്ഛഭാവത്തില്‍ നോക്കി അയാള്‍ ഞെളിഞ്ഞിരുന്നു ."ഞാനൊരു സംഭവം തന്നെ " അയാള്‍ ഉള്ളാലെ ഒന്ന് ചിരിച്ചു ..
                       അയാള്‍ കുറച്ചു നേരം ചുറ്റും നോക്കി ...ആരെങ്കിലും  തന്നെ ശ്രദ്ധിക്കുന്നുണ്ടോ. ഇല്ല  ആരുമില്ല .ആര്‍ക്കും  തന്നെ അറിയില്ല  കഥകള്‍ കുറെ പ്രസിദ്ധീകരിച്ചു  പലതും ശ്രദ്ധിക്കപ്പെട്ടു....ആ കഥകള്‍ എല്ലാരും സ്വീകരിച്ചു പക്ഷെ ഈ കഥാകാരന്‍  ഇന്ന് വെറും ചപ്പ്...ഇങ്ങനെ അയാളുടെ ബാലിശമായ ചിന്തകള്‍ കാടുകയറി ........വണ്ടി സ്റ്റേഷന്‍ വിട്ടു നീങ്ങി ...അപ്പോളാണ് കുപ്പിവളകള്‍ കിലുങ്ങും പോലെ ചിരിച്ചു കൊണ്ട് അവള്‍ എന്റെ അടുത്തു വന്നു നിന്നത് .കൂടെ കുറെ കുട്ടി പട്ടാളവും.വണ്ടി  .അവളുടെ കയ്യില്‍ ഒരു കടല പൊതിയുണ്ട്. .ആ കടലപ്പോതിക്കരികെ കലപില കൂടുന്ന പിള്ളേരും എല്ലാം കൂടി വണ്ടിയില്‍ നല്ല രസമായിരുന്നു.എന്നാല്‍ അവള്‍ക്കതൊന്നും ഒരു പ്രശ്നമെയല്ലായിരുന്നു .
                           ഏതോ ഭിക്ഷാടകരാണെന്നു  ഒറ്റ നോട്ടത്തില്‍ മനസിലാകും .വെള്ളം കണ്ടിട്ട് കാലം കുറെ ആയ ചെമ്പന്‍ തലമുടി അവള്‍ ഇടയ്ക്കിടെ കോതി  വെക്കുന്നുണ്ടായിരുന്നു .അവളുടെ മഞ്ഞപ്പല്ലുകള്‍ കാട്ടിയുള്ള ചിരിക്ക് ഒരു പ്രത്യേക രസമായിരുന്നു .പലരും അവളെത്തന്നെ നോക്കി നില്‍ക്കുന്നു .ചില പൂവന്‍ കോഴികള്‍ അവളുടെ അരികില്‍ തന്നെ സ്ഥാനം പിടിച്ചിട്ടുണ്ട് .അവള്‍ അതൊന്നും കൂസാതെ എന്തൊക്കെയോ പുലമ്പുന്നുണ്ടായിരുന്നു .നമ്മുടെ കഥാകാരന്‍  അവളെയും നോക്കിയിരിക്കാന്‍ തുടങ്ങിയിട്ട നേരം കുറെ ആയി .എന്താണാവോ അയാളുടെ മനസ്സില്‍ ..എന്താന്ന് ഒരു പിടിയുമില്ല.എന്തായാലും വണ്ടി ഒരു സ്റ്റേഷനില്‍ നിര്‍ത്തി .നമ്മുടെ ചെറുകിട അവാര്‍ഡ്‌ ജേതാവ് യാന്ത്രികമായി അവിടെ ഇറങ്ങി.അപ്പോഴും അയാള്‍ അവളെ തന്നെ നോക്കുകയായിരുന്നു .സ്റ്റേഷനില്‍ കാത്തു നിന്ന തന്റെ വണ്ടിയില്‍ കയറി .ഡ്രൈവറോട് വണ്ടി വിടാന്‍ പറഞ്ഞു.അയാളുടെ കണ്ണുകള്‍ പതിയെ അടഞ്ഞു .ആ മയക്കത്തില്‍ അയാള്‍ ഒരു കഥ മെനയുകയായിരുന്നു.അതെ  ,ആ ചെമ്പന്‍ മുടിക്കാരിയുടെ കഥ .അവളായിരുന്നു അയാളുടെ നായിക .അവളെ തന്റെ തൂലികയാല്‍ തന്റേതാക്കി മാറ്റി .അയാളുടെ ചിന്തകള്‍ക്കനുസരിച് അവള്‍ ചലിച്ചു ,ചിരിച്ചു കരഞ്ഞു ....ആ കഥ തുടര്‍ന്നു ..
                         പെട്ടെന്ന് കാര്‍ നിന്നതറിഞ്ഞു അയാള്‍ കണ്ണ് തുറന്നു  .ഡ്രൈവര്‍ പുറത്തു നില്‍ക്കുന്നു .എന്താണെന്നു  അന്വേഷിച്ചപ്പോള്‍ ..ഡ്രൈവര്‍  പറഞ്ഞു.."ഏതോ ഒരു ക്ടാവ് ട്രയിനിന്നു  ചാടിതാത്രേ ".........ഡോര്‍ തുറന്നു അയാള്‍ പുറത്തിറങ്ങി ആളുകള്‍ കൂടി നില്‍ക്കുന്ന സ്ഥലത്തേക്ക് നീങ്ങി .ആരോ പറയുന്നത് കേട്ടു...."കൊറേ നേരായി ഈ സംഭവം ഇവിടിങ്ങനെ കെടക്കുന്നു ..പോലീസ് വരാന്നു പറഞ്ഞിട്ട കാണാനില്ലല്ലോ .എന്തായാലും ആളെ തിരിച്ചറിയാന്‍ എളുപ്പാണ്...മോന്ത നല്ല ക്ലിയര്‍ ആണേ"........ഇതെല്ലാം  കേട്ട് അയാള്‍ ആ മുഖതെക്ക് നോക്കി ...പെട്ടെന്ന് എന്തോ കണ്ടപോലെ അയാള്‍  തരിച്ചു നിന്നുപോയി ......തന്റെ നായിക ഇതാ ചോരയില്‍ കുളിച്ചു കിടക്കുന്നു.കൈകാലുകള്‍ അറ്റു ഒരു രക്തക്കളത്തില്‍ അവള്‍ .............അപ്പോഴും ആ മുഖത്ത് അയാള്‍ക്ക് അവളുടെ മായാത്ത പുഞ്ചിരി കാണാമായിരുന്നു ....
                         അയാള്‍ പതിയെ തിരിഞ്ഞു നടന്നു ..അയാളുടെ ചുണ്ടില്‍ ഒരു ചെറു പുഞ്ചിരി .അത്  മറ്റൊന്നുമായിരുന്നില്ല ......തന്റെ കഥയ്ക്ക് അനുയോജ്യമായ ക്ലൈമാക്സ്‌ തന്നെ തേടി വന്നതോര്‍ത്തായിരുന്നു.......
                 അതെ ഈ കഥാകാരന്‍ സ്വാര്‍ത്ഥനാണ് ......................

Sunday, January 1, 2012

ബി സി സി ഐ യും ഡി ആര്‍ എസും (അഥവാ പിശാചും കുരിശും)

മെല്‍ബണ്‍ ടെസ്റ്റില്‍ നാണംകെട്ട ഇന്ത്യക്ക് നാളെ സിഡ്നിയില്‍ ഇറങ്ങുമ്പോള്‍ വിജയം മാത്രമാണ് മുന്നില്‍.ഒപ്പം സച്ചിന്റെ നൂറാം സെഞ്ചുറി എന്നാ ബാലി കേര മലയും...ഇതെല്ലം മുന്നില്‍ നില്‍ക്കുമ്പോഴും ചര്‍ച്ച ചെയ്യപ്പെടേണ്ട വസ്തുത മറ്റൊന്നാണ്  D.R.S അഥവാ DECISION REWIEW SYSTEM .ഈ വാക്ക് കേട്ടാല്‍ ധോനിക്കും ബി സി സി ഐ ക്കും പിശാച് കുരിശു കണ്ട പോലെ ആണ് ...എന്നാലോ DRS ഇല്ലാത്തതു കൊണ്ടുള്ള പരിണിത ഫലങ്ങള്‍ കഴിഞ്ഞ ടെസ്റ്റില്‍ പലിശസഹിതം കിട്ടി.2 ഇന്നിങ്ങിസുലും ഓസീസ് ഇന്നിങ്ങിസ്നു ശക്തി പകര്‍ന്ന പോണ്ടിങ്ങിനെ ആദ്യ ഗട്ടത്തില്‍ അമ്പയര്‍മാരുടെ കാരുണ്യം ലഭിച്ചു.DRS ഉണ്ടായിരുന്നെങ്ങില്‍ എന്ന് ധോണി ആശിചിട്ടുണ്ടാകും തീര്‍ച്ച.എന്നിട്ടും DRSനെ BCCI എന്തിനു ഭയക്കുന്നു എന്നാ ചോദ്യം ഭാക്കി .വേണമെങ്കില്‍ ഇന്ത്യയുടെ തോല്‍വിക്ക് പ്രധാനമായ കാരണമായി അമ്പയര്‍മാരുടെ തെറ്റായ തീരുമാനങ്ങളെ കാണാം.ക്രിക്കറ്റ്‌ലെ തീരുമാനങ്ങളിലെ പിഴവുകള്‍ പരിഹരിക്കുന്ന ഒന്നാണ് ഈ സിസ്റ്റം എന്ന് ഇതു കണ്ണുപൊട്ടനും അറിയാന്‍ സാധിക്കും .അമ്പയര്‍മാരുടെ തീരുമാനങ്ങള്‍ തെറ്റാം കാരണം അവര്‍ മനുഷ്യരാണ് .അതുകൊണ്ട് തന്നെ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ തീരുമാനങ്ങള്‍ കുറ്റമറ്റതാക്കാന്‍  DRSന് സാധിക്കും. എന്നാല്‍ ധോനിക്കും ബി സി സി ഐ ക്കും ഇത് എന്നും ഒരു ചതുര്‍തിയാണ് .ഇനിയിപ്പോ ഇതെന്താണെന്നു അറിയഞ്ഞിട്ടാണോ ആവോ .അതോ കയ്യിലെ വള ഊരിപോകുമോ ആവോ .എത്ര തവണ റിവ്യൂ സിസ്റ്റം എന്നാ വിദ്യയുടെ അഭാവം ഇന്ത്യയെ ഭാധിച്ചു എന്നിട്ടും നോ രക്ഷ .എന്നെ തല്ലണ്ട ഞാന്‍ നന്നാവില്ല എന്ന പോലെയാണ് .കഴിഞ്ഞ ടെസ്റ്റിലെ തോല്‍വിയെങ്കിലും ഒരു പുനര്‍ചിന്തനതിനു ധോനിയേയും  BCCI യെയും തോന്നിപ്പിക്കുമോ ആവോ .............കാത്തിരുന്നു കാണാം ........സിഡ്നീ ടെസ്റിനും സച്ചിന്റെ നൂറാം സെഞ്ചുറിക്കും ആശംസകള്‍ ....

നിള


  • മകളെ നിളേ നിനക്കെന്തു പറ്റി,
    ഈ പാരിന്റെ ദാഹം തീര്‍ക്കാന്‍
    എന്‍ മടിത്തട്ടില്‍ നിന്നു
    നീ പോയ നാള്‍ മുതല്‍.
     തേടുന്നു ഞാന്‍ നിന്നെ
    ഇതോരച്ചന്റെ രോദനം ......
    നിളയെ നല്‍കിയ സഹ്യന്റെ രോദനം
    മകളെ തേടിയലഞ്ഞോരാ സഹ്യന്‍
    മകളെ തേടിയിറങ്ങിയ ആ അച്ഛന്‍
    കണ്ട കാഴ്ചയോ ഹൃദയഭേദകം
    അവളോഴുകിയ വഴികളില്‍
    ചോര തളം കെട്ടി നില്‍ക്കുന്നു.
    മരണത്തിന്റെ ഗന്ധം അവിടാകെ..
    കേട്ടു നിളയുടെ  രോദനം
    അവള്‍ സേവിച്ച ഈ മനുഷ്യന്‍
    പിച്ചി ചീന്തി വലിച്ചെറിഞ്ഞു
    നാമവശേഷമാക്കിയ  നിളയെ കണ്ടു.                                                                               തന്‍ മകളെ കണ്ട സഹ്യന്‍ നിശബ്ദമായി ..........
    പിന്നെ ഉലകം കുലുങ്ങുമാര്‍
    അലറി കരഞ്ഞു..
    മകളെ നിളെ...നിനക്കെന്തു പറ്റി ......................
  • സ്നേഹപൂര്‍വ്വം
    ശരത്ത്
    മരണത്തിന്റെ വക്കിലുള്ള എന്റെ നിളക്കു വേണ്ടി ...