തലതിരിഞ്ഞ ഈ ലോകത്ത്
നിങ്ങള്‍ക്കെതിരായ് തല തിരിച്ചപ്പോള്‍
നിങ്ങള്‍ക്കു ഞാന്‍ തലതിരിഞ്ഞവനായി .
നിങ്ങള്‍ കാട്ടിയ മണ്ടത്തരങ്ങളെ
മണ്ടത്തരങ്ങളെന്നു പറഞ്ഞപ്പോള്‍
നിങ്ങളെന്നെ വെറും മണ്ടനാക്കി.
പിറകോട്ടു നടന്ന ഈ ലോകത്തില്‍
ഞാന്‍ മുന്നോട്ടു നടന്നപ്പോള്‍
നിങ്ങളെന്നെ വിളിച്ചു ഭ്രാന്തനെന്ന്.
ഇരുട്ട് തേടുന്ന നിങ്ങള്‍ക്കു
വെളിച്ചം കാണിച്ചപ്പോള്‍
ഞാന്‍ വെറുമൊരു കുരുടനായി.
അന്ധവിശ്വാസങ്ങളെ അന്ധമെന്നു പറഞ്ഞപ്പോള്‍
നിങ്ങളെന്നെ നിരീശ്വരവാദിയാക്കി.
ചണ്ടാളന്‍ നീട്ടിയ ദാഹനീര്‍ കുടിച്ചപ്പോള്‍
നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി .
നിങ്ങളുടെ ശരികള്‍ തെറ്റുകളായപ്പോള്‍
എന്റെ വാക്കുകള്‍ സത്യമായി .
ഒടുവില്‍ ഞാന്‍ ചുവരിലൊരു
ചിത്രമായ് തൂങ്ങിയപ്പോള്‍
നിങ്ങളെന്നെ മഹാത്മാവാക്കി .
നിങ്ങള്‍ക്കെതിരായ് തല തിരിച്ചപ്പോള്‍
നിങ്ങള്‍ക്കു ഞാന്‍ തലതിരിഞ്ഞവനായി .
നിങ്ങള്‍ കാട്ടിയ മണ്ടത്തരങ്ങളെ
മണ്ടത്തരങ്ങളെന്നു പറഞ്ഞപ്പോള്‍
നിങ്ങളെന്നെ വെറും മണ്ടനാക്കി.
പിറകോട്ടു നടന്ന ഈ ലോകത്തില്‍
ഞാന്‍ മുന്നോട്ടു നടന്നപ്പോള്‍
നിങ്ങളെന്നെ വിളിച്ചു ഭ്രാന്തനെന്ന്.
ഇരുട്ട് തേടുന്ന നിങ്ങള്‍ക്കു
വെളിച്ചം കാണിച്ചപ്പോള്‍
ഞാന്‍ വെറുമൊരു കുരുടനായി.
അന്ധവിശ്വാസങ്ങളെ അന്ധമെന്നു പറഞ്ഞപ്പോള്‍
നിങ്ങളെന്നെ നിരീശ്വരവാദിയാക്കി.
ചണ്ടാളന്‍ നീട്ടിയ ദാഹനീര്‍ കുടിച്ചപ്പോള്‍
നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി .
നിങ്ങളുടെ ശരികള്‍ തെറ്റുകളായപ്പോള്‍
എന്റെ വാക്കുകള്‍ സത്യമായി .
ഒടുവില്‍ ഞാന്‍ ചുവരിലൊരു
ചിത്രമായ് തൂങ്ങിയപ്പോള്‍
നിങ്ങളെന്നെ മഹാത്മാവാക്കി .



