Tuesday, April 7, 2015

ചുവപ്പാണ് എനിക്കിഷ്ടം





കാവിവര്‍ണം ഇന്നു വെറും സന്ഘിനിറമായ്‌
ഹരിതവര്‍ണം ഇന്നു ലീഗിന്‍റെ പച്ചയായി
സമാധാനത്തിന്‍ വെള്ളനിറത്തിനും ഇന്നു 
വര്‍ഗീയതതന്‍ മൂടുപടം ചാര്‍ത്തി
താമരയും ചന്ദ്രക്കലയും വെറും 
വര്‍ഗീയ ചിഹ്നങ്ങളായി 
അവയുടെ പേരില്‍ കലാപങ്ങളായി
പലതും അശുദ്ധിയും ഹറാമുമായി
മെഴുതിരിനാളവും നിലവിളക്കിന്‍ പ്രഭയും
ചൊരിയുന്ന പ്രകാശത്തിനു പോലും 
വര്‍ഗീയച്ചായ നല്‍കുന്നിവര്‍ 
നിറങ്ങള്‍ക്ക് പോലും വര്‍ഗീയത 
പക്ഷെ എനിക്കിഷ്ടം ചുവപ്പാണ് 
എന്റെ ചോരക്കു നിറം ചുവപ്പ് 
നിന്റെ ചോരക്കും നിറം ചുവപ്പ് 
എന്നിലും നിന്നിലും തുടിക്കുന്ന
ഹൃദയവും ചുവപ്പാണ് 
നമ്മളൊന്നെന്നു ചൊല്ലിത്തരുന്ന ചുവപ്പ് 
പച്ചയും കാവിയും വെള്ളയും 
എല്ലാമൊന്നെന്നു ചൊല്ലിതന്ന 
ഈ ചുവപ്പാണ് എനിക്കിഷ്ടം 

Thursday, April 2, 2015

യാത്രാമൊഴി






പതിയെ കാല്‍വെച്ചു പടിയിറങ്ങുമ്പോള്‍
നിറഞ്ഞ കണ്ണുകളുമായി നടന്നകലുമ്പോള്‍
അറിയാതൊന്നു  തിരിഞ്ഞു നോക്കി ഞാന്‍.
ആരോ തിരികെ വിളിക്കുംപോല്‍ തോന്നിയോ .
ഓര്‍മ്മകള്‍ തങ്ങിനില്‍ക്കുമാ ഇടനാഴികള്‍
യാത്രാമൊഴി ചൊല്ലുന്നു,
ഇനിയെന്ന് കാണുമെന്നു മന്ത്രിക്കുന്നു .
മധുരസ്വപ്‌നങ്ങള്‍ വീണമീട്ടുമാ കലാലയ മുറ്റത്ത്
നില്‍ക്കുന്നു  ഞാന്‍ ഏകനായ്.
കളിചിരിയും കുസൃതിയുമായ്
ഓടിയെത്തുന്ന കൂട്ടുകാരും
ചെറുപിണക്കങ്ങളും ഇണക്കങ്ങളുമായ്  
പ്രണയത്തിന്‍ മധുരം നുകര്‍ന്ന സന്ധ്യകളും
സ്വപ്നവര്‍ണങ്ങളാല്‍ ചിത്രം രചിച്ച
കലാലയ വീഥികളും
ഇനിയൊരു സ്വപ്നമായ് മാറുകയായ്  
ഈ സ്വപ്നഭൂമിയെ പിരിയേണമെന്നോര്‍ക്കുമ്പോള്‍
ആ പടിക്കെട്ടില്ലേക്കൂര്‍ന്നു വീണ
രണ്ടിറ്റു കണ്ണുനീര്‍ പതിയെ മന്ത്രിച്ചു  
ഒരു പിന്‍വിളിയാലാരോ തിരിച്ചുവിളിച്ചെങ്കില്‍
ആ മധുരമാം ദിനങ്ങള്‍ തിരികെ തന്നെങ്കില്‍ ....  
                
                          ശരത്ത് പള്ളിപ്പുറം .....