Wednesday, December 12, 2012

മഹാത്മാവ്

തലതിരിഞ്ഞ ഈ ലോകത്ത്
നിങ്ങള്‍ക്കെതിരായ് തല തിരിച്ചപ്പോള്‍
നിങ്ങള്‍ക്കു ഞാന്‍ തലതിരിഞ്ഞവനായി .
നിങ്ങള്‍ കാട്ടിയ മണ്ടത്തരങ്ങളെ
മണ്ടത്തരങ്ങളെന്നു പറഞ്ഞപ്പോള്‍
നിങ്ങളെന്നെ വെറും മണ്ടനാക്കി.
പിറകോട്ടു നടന്ന ഈ ലോകത്തില്‍
ഞാന്‍ മുന്നോട്ടു നടന്നപ്പോള്‍
നിങ്ങളെന്നെ വിളിച്ചു ഭ്രാന്തനെന്ന്.
ഇരുട്ട് തേടുന്ന നിങ്ങള്‍ക്കു
വെളിച്ചം കാണിച്ചപ്പോള്‍
ഞാന്‍ വെറുമൊരു കുരുടനായി.
അന്ധവിശ്വാസങ്ങളെ അന്ധമെന്നു പറഞ്ഞപ്പോള്‍
നിങ്ങളെന്നെ നിരീശ്വരവാദിയാക്കി.
ചണ്ടാളന്‍ നീട്ടിയ  ദാഹനീര്‍ കുടിച്ചപ്പോള്‍
നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി .
നിങ്ങളുടെ ശരികള്‍ തെറ്റുകളായപ്പോള്‍
എന്റെ വാക്കുകള്‍ സത്യമായി .
ഒടുവില്‍ ഞാന്‍ ചുവരിലൊരു
ചിത്രമായ്‌ തൂങ്ങിയപ്പോള്‍
നിങ്ങളെന്നെ മഹാത്മാവാക്കി .

9 comments:

Unknown said...

good one

Unknown said...

Superb.... :)

Unknown said...
This comment has been removed by the author.
Unknown said...

Great thought..

മണ്ടൂസന്‍ said...

ഹ ഹ ഇന്നത്തെ ഈ ലൊകത്ത്,
ആരുടേലും എന്തേലും തെറ്റുകൾക്കെതിരെ നമ്മൾ തല തിരിച്ചാൽ,അപ്പോൾ നമ്മൾ തല തിരിഞ്ഞവനാവും.

മണ്ടത്തരങ്ങളാ ന്ന് പറഞ്ഞാ മ്മൾ മണ്ടനാവും.

നമ്മൾ നമ്മുടെ കൂടെ നടക്കുന്നവരെ പിൻതുടരാനേ പാടൂ...അല്ലാതെ അവരുടെ എതിർദിശയിൽ പോകരുത്, ഒരിക്കലും.

നമ്മളിങ്ങനെ സമൂഹത്തിലെ തെറ്റുകളെയെല്ലാം തിരുത്തിക്കൊണ്ടിരിക്കുമ്പോൾ നമ്മളാരുമാവില്ല, അതുറപ്പാ.
അതൊക്കെ കഴിഞ്ഞ് നമ്മുടെ പോട്ടം ചുമരില് തൂങ്ങ്യാ,മ്മള് മഹാനാവും.!
അതുമുറപ്പാ,അപ്പഴേ ആവൂ.!
ആശംസകൾ.

Shyam Panthavoor said...

gr8 work sarathetta.....heartful wishesh frm my side....

praveen mash (abiprayam.com) said...

തലതിരിഞ്ഞവനായി ... മണ്ടനായി ... നിരീശ്വരവാദിയായി... കൊള്ളാം ... ഒടുവില്‍ നല്ല ഒരു കവിയായി ...

Anamika said...

Well said ....!!!
Revolutionary!!!

sid said...

Proud f u. .man
Ur best wrk so far...


aararinju..ningal namde malayala sahityathile identity ulloru writer aakilla ennu...Ella bhaavukhangalum nerunnu...

Itheennu thaaottu pokaruthhu,,,

Commendable wrk...deserves attention...:)