പതിയെ കാല്‍വെച്ചു പടിയിറങ്ങുമ്പോള്‍
നിറഞ്ഞ കണ്ണുകളുമായി നടന്നകലുമ്പോള്‍
അറിയാതൊന്നു
തിരിഞ്ഞു നോക്കി ഞാന്‍.
ആരോ തിരികെ വിളിക്കുംപോല്‍ തോന്നിയോ .
ഓര്‍മ്മകള്‍ തങ്ങിനില്‍ക്കുമാ ഇടനാഴികള്‍
യാത്രാമൊഴി ചൊല്ലുന്നു,
ഇനിയെന്ന് കാണുമെന്നു മന്ത്രിക്കുന്നു .
മധുരസ്വപ്‌നങ്ങള്‍ വീണമീട്ടുമാ കലാലയ മുറ്റത്ത്
നില്‍ക്കുന്നു ഞാന്‍ ഏകനായ്.
കളിചിരിയും കുസൃതിയുമായ്
ഓടിയെത്തുന്ന കൂട്ടുകാരും
ചെറുപിണക്കങ്ങളും ഇണക്കങ്ങളുമായ്
പ്രണയത്തിന്‍ മധുരം നുകര്‍ന്ന സന്ധ്യകളും
സ്വപ്നവര്‍ണങ്ങളാല്‍ ചിത്രം രചിച്ച
കലാലയ വീഥികളും
ഇനിയൊരു സ്വപ്നമായ് മാറുകയായ്
ഈ സ്വപ്നഭൂമിയെ പിരിയേണമെന്നോര്‍ക്കുമ്പോള്‍
ആ പടിക്കെട്ടില്ലേക്കൂര്‍ന്നു വീണ
രണ്ടിറ്റു കണ്ണുനീര്‍ പതിയെ മന്ത്രിച്ചു
ഒരു പിന്‍വിളിയാലാരോ തിരിച്ചുവിളിച്ചെങ്കില്‍
ആ മധുരമാം ദിനങ്ങള്‍ തിരികെ തന്നെങ്കില്‍ ....
ശരത്ത്
പള്ളിപ്പുറം .....




No comments:
Post a Comment