Saturday, April 8, 2017

ആളെഴുന്നള്ളത്ത്


ചേട്ടാ ഒരു സ്ട്രോങ്ങ് ചായ . കട തുറന്ന് വെള്ളം ചൂടാക്കാൻ വെച്ചേ ഉള്ളു ആരാണ് ഈ പുലർച്ചെ 3 മണിക്ക് ചായക്കാരൻ ന്നു പിറുപിറുത്തു പത്തനംതിട്ട സ്റ്റാൻഡ് ഇലെ ജോസെഫേട്ടൻ തിരഞ്ഞു നോക്കുമ്പോ തൂക്കി ഇട്ട പഴകൊലയിൽ നിന്നും 2 നേന്ത്രപ്പഴം പൊട്ടിച്ചു അകത്താക്കുന്ന ഒരു താടിക്കാരൻ . ഇരുട്ടിൽ അയാളെ കണ്ടപ്പോ ജോസപ്പെട്ടൻ ഒന്ന് പേടിച്ചു. പിന്നെ മനസിലായി വിശപ്പിന്റെ ആക്രാന്തം കൊണ്ടാണ് അയാളുടെ കാട്ടിക്കൂട്ടൽ ന്നു .
 തന്റെ സ്വതസിദ്ധമായ തൃശൂർ സ്റ്റൈൽ ഇൽ ജോസപ്പെട്ടൻ വിവരന്വേഷണം തുടങ്ങി . പറയാൻ മറന്നു പത്തനംതിട്ട സ്റ്റാൻഡിൽ എന്താ തൃശൂർ കാരൻ ന്നാവും ലെ. മൂപ്പര് ഇവിടെ വന്നു കൂടിട്ട് കാലം കൊറേ ആയി. അതൊക്കെ വിട് ജോസപ്പെട്ടൻ അല്ല നമ്മടെ നായകൻ .നായകൻ തൊട്ടപ്പുറത്തു രണ്ടാമത്തെ പഴം കേറ്റി കൊണ്ടിരിക്കുന്നു . ചായ കയ്യിൽ കൊടുത്തു ജോസപ്പെട്ടൻ ചോദിച്ചു "അല്ല എവിടുന്നു വരുന്നു ,എങ്ങോട്ടാ യാത്ര" .ചൂട് ചായ ഊതി ഊതി കുടിക്കാതെ ഒരു പെഗ് അടിക്കുന്ന പോലെ  ഒറ്റ വലിക്ക് ചായ കുടിച്ചു പൈസ കൊടുത്തു പറഞ്ഞു ."ഞാൻ ഇവിടൊക്കെ തന്നെ ഒള്ളതാ ,ആൽത്തറ ആണ് നാട് കൊറച്ചു കാലം അങ്ങ് മദ്രാസ് ഇൽ ആയിരുന്നു. കൂടുതൽ ഒന്നും പറയാതെ അയാൾ നടന്നു നീങ്ങി. കടയിൽ ആള് കൂടി വന്നൊണ്ട് ജോസപ്പെട്ടൻ അധികം ചോയ്ക്കാനും പോയില്ല. ഇനി ഇപ്പൊ ചോദിച്ചിട്ട് എന്താ ജോസപ്പെട്ടൻ ആൽത്തറക്ക് പോണില്ലല്ലോ. മൂപ്പര് ആ ചായക്കട നടത്തിക്കോട്ടെ .നമ്മക്ക് ആൽത്തറക്കുള്ള ബസ് കേറാം .നമ്മടെ താടിക്കാരൻ കേറി സൈഡ് സീറ്റ് തന്നെ പിടിച്ചിട്ടുണ്ട് .ഒരു ചുരം കയറി വേണം ആൽത്തറ എന്ന ഗ്രാമത്തിലേക്ക് പോവാൻ .പുലർച്ചക്ക് KSRTC ഇൽ ഒരു ഹിൽടോപ് റൈഡ് .
   ബസ് ഇൽ അധികം ആളില്ല. സമയം ഇതായത് കൊണ്ടാവും. ബസ് ഇൽ പിന്നിലായി കുറച്ചു ചാക്ക് കെട്ടുകൾ ഉണ്ടായിരുന്നു . കണ്ടക്ടർ ചോദിക്കുന്നത് കേട്ടു ഇന്ന് അമ്പലത്തിലെ ഉത്സവം ആണല്ലോ രാവിലെ തന്നെ ബസ് ഇൽ കച്ചവടക്കാരാണ് ചാക്കും കൊണ്ട് ,ഇത് ബസ് ന്റെ മേലെ വെക്കാൻ പറഞ്ഞാ കേക്കില്ല ഉള്ളിൽ തന്നെ വെക്കണം എന്ന് പറഞ്ഞു ടിക്കറ്റ് കൊടുക്കൽ കര്മത്തിലേക്ക് കടന്നു . ചാക്കിനോട് കലിപ്പിലാണ്‌ മൂപ്പര്.
 നമ്മുടെ നായകൻ വിൻഡോ സീറ്റ് ഇൽ ഇരുന്നു പുറത്തെ കാഴ്ചകൾ കാണുന്നു. ആദ്യമായി ചുരം കയറുന്ന പോലെ. പെരുമ്പാമ്പ് പോലെ പുളഞ്ഞു കിടക്കുന്ന ചുരം അതിലൂടെ നമ്മുടെ ഹരിത ത്വരിത ഗമന ശകടം ഹെഡ് ലൈറ്റ് ഇട്ട് പോവുന്നത് തന്നെ ഒരു അന്തസ്സാണ്.  പോകുന്ന വഴിയിൽ നിറയെ ഫ്ളക്സ് ബോർഡുകൾ ആണ്.അമ്പലത്തിലെ ഉത്സവത്തിന്റെ ഓരോ ദേശക്കാരുടെ പരിപാടികൾ . ഇത് കണ്ടതും നമ്മുടെ നായകന്റെ മുഖം ഒരു പ്രത്യേക ഭാവം . അത്ഭുതത്തോടെ അടുത്തിരിക്കുന്ന ആളോട്  അദ്ദേഹം ചോദിച്ചു ഇതെന്താ നെറ്റിപ്പട്ടം കെട്ടിയ ആനക്ക് പകരം നെറ്റിപ്പട്ടം കെട്ടിയ ആള്. സംഭവം ശരിയാണ് മേലെ കാവിൽ ഉള്ള ആചാരം ആണ് ആനക്ക് പകരം നെറ്റിപ്പട്ടം കെട്ടിയ ആളുകൾ ആണ് എഴുന്നള്ളത്തിന് .അടുത്തിരുന്നത് ഒരു പയ്യനായിരുന്നു .മൂപ്പര് കാലത്തേ ഉത്സവത്തിന് ഉള്ള സാധനങ്ങൾ വാങ്ങി തിരിച്ചു പോകുകയാണ്. അവൻ പതിയെ വാചാലനായി.ഒരു ചെറിയ ഫ്ലാഷ് ബാക്ക് ലേക്ക് അവൻ  നമ്മുടെ നായകനെ ക്ഷണിച്ചു
    അങ്ങനെ ഒരു 30 വർഷം മുൻപ് ആണ് കഥ നടക്കുന്നത് . പറഞ്ഞു കൊടുക്കുന്ന പയ്യന് ഒരു 25 വയസ്സ് കാണും ഒരു ന്യൂ ജൻ ഫ്രീക്കൻ .അന്നത്തെ കഥ ആണ് 55 കഴിഞ്ഞ നായകന് പറഞ്ഞു കൊടുക്കാൻ പോകുന്നത് . പൊളിക്കും ലെ . പയ്യൻസ് ജനിക്കുമ്പോ ഇങ്ങനെ ഒക്കെ ആയിരുന്നു ഉത്സവം. അപ്പൊ കഥ ഇതാണ് . പണ്ട് ഒരു ഉത്സവത്തിനു ആനയെ എഴുന്നള്ളിക്കാൻ ഏർപ്പാടാക്കാൻ പോയ രമേശൻ എന്ന അന്നത്തെ അമ്പല കമ്മിറ്റി അംഗത്തിന്റെ മേൽ ഭഗവതി കയറുകയും സ്വയം നെറ്റിപ്പട്ടം കെട്ടി ഉത്സവ പറമ്പിൽ ഓടുകയും ചെയ്തു. രമേശൻ അങ്ങനെ ദേവിയിൽ അലിഞ്ഞു എന്നാണ് ഐതീഹ്യം . പിന്നീട് ജോത്സ്യം വെച്ചതിൽ നിന്നും തെളിഞ്ഞു വന്നതാണ് ദേവിക്ക് എഴുന്നള്ളത്തിന് ആന പാടില്ല ആള് വേണം എന്ന് . ഒരു വൻ സ്റ്റോറി പറഞ്ഞ നമ്മുടെ ഫ്രീക്കൻ പയ്യൻ നായകനെ നോക്കി. നല്ല സാൾട്ട് ആൻഡ് പെപ്പർ ലുക്ക് ഉള്ള നായകൻ എന്നെ നോക്കി ഒരു ഓഞ്ഞ ചിരി പാസ്സാക്കി.എന്തോന്നാടെ ഇങ്ങനെ ഒക്കെ തള്ളാമോ എന്നാണു ആ ചിരി എന്ന് തോന്നുന്നു  . എന്നിട്ട് ഫ്രീക്കന്റെ തോളത്തു കയ്യിട്ട് അയാൾ പറഞ്ഞു അപ്പൊ അതാണ് കഥ അല്ലെ എന്ന്. ഒരു കുന്തോം മനസ്സിലാവാതെ ഇരിക്കുന്ന പയ്യനോട് അയാൾ വേറെ ഒരു കഥ പറഞ്ഞു.
30 വര്ഷം മുൻപത്തെ മറ്റൊരു കഥ. ഉത്സവ ദിവസം .കമ്മിറ്റി ഓഫീസിൽ കണക്കു ശരിയാക്കുന്ന തിരക്ക് . സെക്രട്ടറി നമ്മടെ ദേവിയിൽ അലിഞ്ഞ രമേശൻ ആണ്. ആ നാട്ടിലെ ഏറ്റവും തലയെടുപ്പുള്ള ആനയെ എഴുന്നള്ളത്തിനു ഏർപ്പാടാക്കി വെച്ചിട്ടുണ്ട് മൂപ്പര് . പെട്ടെന്ന് ആണ് കുറച്ചു പേര് രമേശന്റെ അടുത്തേക്ക് വന്നത് .പറഞ്ഞു വെച്ച ആന മദപാടിൽ  ആണ് ഒരു രക്ഷ ഇല്ല ഇനി വേറെ ആനയെ കിട്ടണമെങ്കിൽ പോലും . നൈസ് പണി . നാട്ടാരുടെ കാശു വെച്ചുള്ള കളി ആണ് .ഒപ്പം നല്ല രീതിയിൽ നാറും . രമേശൻ നോക്കിയപ്പോ ആനയെ കാണാതെ ആളുകൾ വരുന്നു എഴുന്നള്ളത്തിനു സമയം ആയി . ചിറകൊടിഞ്ഞ കിനാവുകൾ എന്ന് കെട്ടിട്ടേ ഉള്ളു രമേശൻ അത് അനുഭവിച്ചറിഞ്ഞു . രമേശൻ ഇറങ്ങി ഓടി കയ്യിൽ കിട്ടിയ നെറ്റിപ്പട്ടം തലയിൽ ഇട്ട് നല്ല ഉസൈൻ ബോൾട്ട് തോൽക്കുന്ന ഓട്ടം . ഏതോ ഒരു വേന്ദ്രൻ കണ്ടു വിളിച്ചു കൂവി രമേശന് ദേവി കേറി .അമ്മെ ഭഗവതി അമ്മയുടെ മായ എന്നൊക്കെ . അങ്ങനെ തടി കൈച്ചിലാക്കാൻ ഓടിയ രമേശൻ വിശുദ്ധ രമേശൻ ആയി . ഇതും പറഞ്ഞു നമ്മുടെ താടിക്കാരൻ ഒരു ചിരി ആണ്. എന്നിട്ട് പറഞ്ഞു അത് ഇത്രത്തോളം എത്തും എന്ന് വിചാരിച്ചില്ല എന്ന് .
ചെറുപ്പത്തിലേ മനസ്സിൽ കയറിയ വിശുദ്ധ രമേശന്റെ ഇമേജ് തകർന്ന അവസ്ഥയിൽ ആയിരുന്നു അപ്പോൾ നമ്മുടെ സഹ യാത്രക്കാരൻ ഫ്രീക്കൻ പയ്യൻ  . ഇയാൾ വെറുതെ പുളു അടിക്കുന്നതാണോ  .ഫുൾ കൺഫ്യൂഷൻ. അയാൾ അപ്പോളും ചിരിചു പുച്ഛം വാരി വിതറുക ആയിരുന്നു.
ബസ് ആൽത്തറ എത്തി അയാളും പയ്യനും ഇറങ്ങി . ആൽത്തറ സെന്റർ ഇൽ വിശുദ്ധ രമേശൻ മാരുടെ ആളെഴുന്നള്ളത്തു കണ്ടു അയാൾ പതിയെ നടന്നു നീങ്ങി . ഫ്രീക്കൻ പയ്യന്  സംശയം തീർന്നില്ല .അയാളെ വിളിച്ചു ചോദിച്ചു ചേട്ടാ ഞങ്ങടെ നാടിന്റെ ചരിത്രം വെറുതെ കള്ളകഥ പറഞ്ഞു പുച്ഛിക്കരുത് .അല്ലേലും താൻ ആരുവാ കെളവാ .പയ്യൻസ് കട്ട കലിപ്പ്
അയാൾ പതുക്കെ അവന്റെ അടുത്ത് വന്നു .എന്നിട്ട് ഒരു പുഞ്ചിരി നൽകിക്കൊണ്ട് പറഞ്ഞു . "ഈ നാടിന്റെ ചരിത്രം എഴുതിയതെ ഈ ഞാൻ ആണ് .നീ ഈ പറഞ്ഞ വിശുദ്ധ രമേശൻ .ഇപ്പൊ ലേശം താടി ഒക്കെ വന്നു ലുക്ക് ആയി എന്നെ ഉള്ളു ഇപ്പോളും ദേവി എന്റെ കൂടെ തന്നെ ഉണ്ട്."
ഈ ഡയലോഗ് കേട്ട് പിരി വെട്ടി നിന്ന പയ്യൻ നോക്കുമ്പോൾ   ദേ നെറ്റിപ്പട്ടം ഒക്കെ കെട്ടി എഴുന്നള്ളത്തിന്റെ ബഹളം. ഭയഭക്തി ബഹുമാനത്തോടെ ആളുകൾ റോഡിനു ഇരു വശവും. ഒരു വിശുദ്ധനെ നേരിട്ട് കണ്ട
 അവസ്ഥയിൽ നിന്ന ഫ്രീക്കൻ പയ്യന് ചിരിക്കണോ കരയണോ എന്ന അവസ്ഥ ആയിരിന്നു.അവൻ തിരിഞ്ഞു നോക്കി .വിശുദ്ധൻ നടന്നു നീങ്ങുക ആണ്. അപ്പുറത്തെ ചായക്കടയിലെ റേഡിയോ ഇൽ നിന്നും ഒരു പഴയ ഒരു പാട്ട് .
"ഇന്നലെ ചെയ്തോരബദ്ധം
ഇന്നത്തെ ആചാരം ആകും
അത് നാളത്തെ നിയമവും"

   ശരത് പള്ളിപ്പുറം

2 comments:

Aneezikka said...

Kollaaadaaaa. Nannaayittund...
Inim poratteee

SARATH said...

Thanks Aneezka ...