Sunday, January 1, 2012

നിള


  • മകളെ നിളേ നിനക്കെന്തു പറ്റി,
    ഈ പാരിന്റെ ദാഹം തീര്‍ക്കാന്‍
    എന്‍ മടിത്തട്ടില്‍ നിന്നു
    നീ പോയ നാള്‍ മുതല്‍.
     തേടുന്നു ഞാന്‍ നിന്നെ
    ഇതോരച്ചന്റെ രോദനം ......
    നിളയെ നല്‍കിയ സഹ്യന്റെ രോദനം
    മകളെ തേടിയലഞ്ഞോരാ സഹ്യന്‍
    മകളെ തേടിയിറങ്ങിയ ആ അച്ഛന്‍
    കണ്ട കാഴ്ചയോ ഹൃദയഭേദകം
    അവളോഴുകിയ വഴികളില്‍
    ചോര തളം കെട്ടി നില്‍ക്കുന്നു.
    മരണത്തിന്റെ ഗന്ധം അവിടാകെ..
    കേട്ടു നിളയുടെ  രോദനം
    അവള്‍ സേവിച്ച ഈ മനുഷ്യന്‍
    പിച്ചി ചീന്തി വലിച്ചെറിഞ്ഞു
    നാമവശേഷമാക്കിയ  നിളയെ കണ്ടു.                                                                               തന്‍ മകളെ കണ്ട സഹ്യന്‍ നിശബ്ദമായി ..........
    പിന്നെ ഉലകം കുലുങ്ങുമാര്‍
    അലറി കരഞ്ഞു..
    മകളെ നിളെ...നിനക്കെന്തു പറ്റി ......................
  • സ്നേഹപൂര്‍വ്വം
    ശരത്ത്
    മരണത്തിന്റെ വക്കിലുള്ള എന്റെ നിളക്കു വേണ്ടി ...

2 comments:

praveen mash (abiprayam.com) said...

മകളെ നിളെ...നിനക്കെന്തു പറ്റി ...............

VINEETH THOYAKKAVU said...

നല്ല കവിത... ഒന്ന് കൂടി എന്തൊക്കെയോ ചേരുവകള്‍ ചെര്‍ക്കാനുണ്ടെന്നു തോന്നി. ഒരു ആസ്വാദകന്‍ എന്ന നിലയില്‍ മാത്രം പറഞ്ഞതാണ്