Friday, February 3, 2012

ക്യാമറാ കണ്ണുകള്‍ ഈറനണിഞ്ഞപ്പോള്‍























സൂര്യാംശുവിന്‍ പൊന്‍കണങ്ങള്‍
എന്‍ കണ്‍കളില്‍ തലോടവേ,
എന്‍ സന്തത സഹാചാരിയാം
ആ ക്യാമറയുമായി സൊമാലിയന്‍
തെരുവീഥികലളിലലഞ്ഞു ഞാന്‍
മാനും മയിലും വര്‍ണങ്ങളും
മാനവന്റെ പ്രൌഡജീവിതവും
ഏറെ പതിഞ്ഞൊരാ ക്യാമറയില്‍
ഇവിടെ പതിഞ്ഞത്
ഒരു കടല്‍ക്കരയിലെ കറുത്ത അധ്യായം
ഇവിടെ മനുഷ്യന് മാംസമില്ല
എല്ലാം വെറും അസ്ഥിപഞ്ജരങ്ങള്‍
വിശപ്പടക്കാന്‍  പരസ്പരം
കടിച്ചു തിന്നുന്ന ഒരു കൂട്ടമാളുകള്‍
ആര്‍ത്തിരമ്പുന്ന കടലിനുപോലും
ഇവിടെയെത്തുമ്പോള്‍ ഒരു ബലക്ഷയം
വയറൊട്ടി  എല്ലുന്തിയ
മനുഷ്യകൊലങ്ങള്‍ വാഴുമിടമിത്
അവിടെ അകലെയോരിടത്ത്
ഒരു കറുത്ത വസ്തു
അതിനരികെയൊരു കഴുകനും
പതിയെ നടന്നു ഞാനാ
മരവിച്ച വീഥികളിലൂടെ
അടുത്തെത്തിയനേരം ഞാന്‍
കണ്ടതോ ഹൃദയഭേദകം
ശ്യാസമെടുക്കാന്‍ പോലും
ശക്തി യില്ലാതൊരു പട്ടിണിക്കോലം
എന്‍ കൈകളില്‍ അപ്പോളൊരു
നനവ്‌ പടര്‍ന്നു
അത് കണ്ണീരിന്‍ നനവായിരുന്നു
എന്‍ ക്യാമറതന്‍ കണ്ണുനീര്‍
ആ യന്ത്രത്തിന്‍ കണ്ണുകള്‍
വരെ ഈറനണിഞ്ഞിട്ടും
ഈ കഷ്ടപ്പാടിനറുതി വരുത്താന്‍
വരളുന്ന തൊണ്ടക്ക് നനവേകാന്‍
 എന്തെ നമ്മുടെ കണ്ണുകള്‍ നിറയാത്തെ
എന്തെ നമ്മുടെ ഹൃദയം തുടിക്കാത്തെ

11 comments:

praveen mash (abiprayam.com) said...

നമ്മുടെ ഹൃദയം...?നമ്മുടെ കണ്ണുകള്‍..?വരളുന്ന തൊണ്ട...?

b!y@n said...

gud one..!!തെരുവീഥികലളിലലഞ്ഞു ഞാന്‍
മാനും മയിലും വര്‍ണങ്ങളും
മാനവന്റെ പ്രൌഡജീവിതവും
best line..keep up d work

kallai said...

അവസാനത്തെ രണ്ടുവരിയില്‍ എന്തോ ഒരു അക്ഷരത്തെറ്റുണ്ട് "എന്തെ" എന്നതിന് പകരം "എന്റെ"
എന്നാണ് എയുതിയിട്ടുള്ളത്.നന്നായിട്ടുണ്ട്

SARATH said...

വളരെ നന്ദി ...തെറ്റ് തിരുത്തിയിട്ടുണ്ട് ......

മണ്ടൂസന്‍ said...

നല്ല വരികൾ, മനസ്സിൽ കൊണ്ടു. ആ ഫോട്ടോ കണ്ടിട്ട് തന്നെ ആകെ തകർന്നിരിക്കുവാ ഞാൻ. അതിലെ വരികളിലൂടെ കണ്ണോടിച്ചപ്പോൾ തീർന്നു. ആശംസകൾ.

SARATH said...

മണ്ടൂസാ വളരെ നന്ദി.......ആ ഫോട്ടോ കണ്ട ഞാനും കുറെ നേരം തരിച്ചിരുന്നു ............അതാണ് ഈ കവിതയും

A-NIL said...

കണ്ണ് നീര് നിറഞ്ഞ വരികള്‍...ഇനിയും കണ്ണ് തുറക്കാന്‍ ലോക ജനതയ്ക്ക് കാലം തിരുത്തല്‍ നടത്തേണ്ടി വരും..ഈ ചിത്രത്തിലൂടെ ശരത്തിന്റെ കണ്ണുകള്‍ നിറഞ്ഞ് വരികളായ് മാറി..നന്നായിട്ടുണ്ട്...തുടിക്കുന്ന ഹൃദയങ്ങള്‍ കാണാതിരിക്കില്ലാ!!

VINEETH THOYAKKAVU said...

good one....

ASHRAFcpm said...

ഭുമിയില്‍ മനുഷ്യന് ജിവ്ക്കാനുള്ള അവകാശം തുല്യതനല്കാത്ത്ത സംവിധാനത്ത്തിന്റെ ബാലിയടുകളാണന്നു ഈ കേമറകണ്ണുകള്‍ നമ്മോട് പറയുന്നു ,കവി ഹൃദയത്തെയും നൊമ്പര പെടുത്തിയിരിക്കുന്നു .നന്നായിരിക്കുന്നുoutput .പാര്‍സികള്‍ മരിച്ചാല്‍ മൃതശരിരം കഴുകാന് തിന്നാന്‍ കുടുക്കുന്നത് എനിക്ക് കാണാന്‍ അവസരം ലഭിച്ചിട്ടുണ്ട് .മുംബയില്‍ മലബാര്‍ ഹില്ലിലാണ് ഈ കഴ്ച്ചനമുക്ക് കാണാന്കഴിയുക .ഇവിടെ പച്ചമാനുഷ്യരെ............ഓര്‍ക്കാന്‍ പോലും കഴിവതല്ല .ശരത് കുറച്ചുകുടി സമയമെടുത്ത് രുപപെടുത്തിയിരുന്നെന്കില്‍ ഇതിലേറെ ആശയതിവ്രത ലഭിക്കുമായിരുന്നു എന്നുതോന്നി ,

SARATH said...

വളരെ നന്ദി ഇക്കാ

Balu said...

Kavita nannayittundu. Thudarnum itharam srushtikal pratheekshikunnu- Balu.