ഒരു കവിതയെഴുതാന്‍ തൂലികയനക്കവേ
ഒരാശയത്തിനായ് ഉഴറിയിരിക്കവേ
ഒരുപാട് വിഷയങ്ങള്‍ എന്‍ കണ്മുന്പില് ..
എന്തെഴുതണം എങ്ങിനെയെഴുതനം ,
ഞാനാകെ വണ്ടറിടിചിരിക്കവേ
വിണ്ണില്‍ താരങ്ങള്‍ എന്നെ നോക്കി ചിരിച്ചു
അവയെക്കുറി ച്ചെഴുതാന്‍ തുനിഞ്ഞു ഞാന്‍
അപ്പോള്‍ ഇളംകാറ്റ് പതിയെ മന്ത്രിച്ചു
എന്തെ എന്നെക്കുറിച്ചെഴുതാത്തെ...
അങ്ങനെയിരിക്കവേ എന്‍ മുന്നില്‍
പച്ചയാം ജീവിതത്തിന് നേര്‍ക്കാഴ്ചകള്‍
എങ്കിലവ പകര്‍ത്താന്‍ ഞാന്‍ തുനിയവേ
ഓടിയെത്തി എന്‍ പ്രണയിനി തന് മന്ദഹാസം
എന്‍ സുഹൃത്തിന് കുസൃതിച്ചിരി
ആകെയോരനിശ്ചിതത്വതില് ഞാനുഴറവേ
എന്‍ മനസ്സിലൊരു ലഡ്ഡു പൊട്ടി
എന്‍ മനസ്സിലൊരൈഡിയ മിന്നി
ആ ഐഡിയ എന്‍ ജീവിതം മാറ്റുമോ ?
എങ്കിലും ഞാനെന്‍ മനസ്സു ശാന്തമാക്കി
പതിയെ പുസ്തകമടച്ചു ധ്യാനിച്ചു
പേന ഒരറ്റത്തെക്ക് മാറ്റി വെച്ചു
ഞാനൊന്ന് മനസ്സിലുറച്ചു
അടുത്തിരുന്ന കൂട്ടുകാരനെ വിളിച്ചു
ഡാ ബാറ്റ് എടുക്ക് ക്രിക്കറ്റ് കളിക്കാം
"ഈ പണി നമുക്ക് പറ്റില്ല"




10 comments:
ഇങ്ങനേം എഴുതാം ഒരു കവിത........ എന്ത്യേ ???
ഇങ്ങനെ പറഞ്ഞ് ഒരു സ്വയം പരിഹാസം രൂപപ്പെടുത്തിയത് കൊണ്ട് ഞാൻ ഒന്നും പരയുന്നില്ല. നല്ല കവിത, ശ്രമം. ആശംസകൾ.
'കൂട്ടാനൊക്കെ നന്നായി മാളേ മൊല്ലാക്കയ്ക്ക് വേണ്ട' എന്ന് ഞാൻ അഭിപ്രായപ്പെടുന്നു.
മോനെ മനസ്സില്‍ ലഡ്ഡു പൊട്ടി ഇങ്ങനേം എഴുതാം ഒരു കവിത
നല്ല ശ്രമം കൂടുതല്‍ കവിതകള്‍ പ്രതീക്ഷിക്കുന്നു
smart.......
എന്‍ മനസ്സിലൊരു ലഡ്ഡു പൊട്ടി.. :-)
ബാറ്റുകൊണ്ട് സിക്സര്‍ അടിയ്ക്കുമ്പോള്‍, ആകാശത്തേയ്ക്ക് നോക്കൂ......അപ്പോളുടനെ തോന്നും കവിത
ഹ ഹ അതെനിക്ക് ഇഷ്ടപ്പെട്ടു ശ്രീകുമാരെട്ടാ
നന്നായിട്ടുണ്ട് ... ആനുകാലീക ചിന്തകള്‍..
വളരെ നന്ദി എല്ലാവര്ക്കും
Nice and creative idea..No one ever tried to write a poem on POEM..Itz gr8 yaar..
Post a Comment