മരണമെന്‍ വാതിക്കലെത്തി നില്ക്കുമ്പോള്
എന്‍ ചെവിയിലൊരു വണ്ടിന്റെ മൂളല്‍ മാത്രം
കറുകറുതൊരു പോത്തിന്റെ മുകളില്‍
എനിക്കായ് കരുതിയ കൊലക്കയറുമായ്
ആര്‍ത്തട്ടഹസിച്ചു വരുന്നോരാ കാലന്റെ കാഹളം
ഒരു വണ്ടിന്റെ മൂളല്‍ പോല്‍
എന്‍ ചെവിയില്‍ അലയടിക്കുന്നു
രക്തം പുരണ്ട കോമ്പല്ല് നീട്ടി
തെക്കേ തൊടിയിലെ മാവിന് മുകളില്‍
നരിച്ചീറുകള്‍ തുറിച്ചു നോക്കുന്നു
ആയിരങ്ങള്‍ തന് കണ്ണുനീരില്‍ കുതിര്ന്നനോട്ടുകെട്ടുകള്
ഇപ്പോള്‍ വെറും കടലാസുകഷ്ണങ്ങള്‍
മനുഷ്യരക്തം കുടിച്ചു ചീര്‍ത്ത ശരീരം
വെറുമൊരു മാംസപിണ്ടമായ് മാറുന്നു
ആ മങ്ങിയ വെളിച്ചത്തില്‍ ഞാന്‍ കണ്ടു ..
സമയനിഷ്ടയില്ലാത്ത കാലനെ ശകാരിക്കുന്ന
എന്‍ പ്രിയപ്പെട്ടവര്‍ എന്ന് നടിച്ചവര്‍
എല്ലിനായ് കടിപിടി കൂടുന്ന നായ്ക്കളെപ്പോള്
സ്വത്തിനായ് പരസ്പരം വെട്ടുന്ന മക്കള്‍
ചെയ്ത പാപങ്ങള്‍ ബാക്കിയാക്കി
പതിയെ എന്‍ കണ്ണുകളടയവേ
ആരോ എന്നോട് മന്ത്രിച്ചു
വെറുംകയ്യോടെ വന്ന നീ വെറുംകയ്യോടെ പോകുന്നു
വെട്ടിപ്പിടിച്ചതും തട്ടിപ്പറച്ചതും ആര്‍ക്കുവേണ്ടി
തിന്നു കൊഴുത്ത നിന് ശരീരം
ഇനി ഒരു പിടി ചാരം മാത്രം .......




11 comments:
വെട്ടിപ്പിടിച്ചതും തട്ടിപ്പറച്ചതും ആര്‍ക്കുവേണ്ടി
sarath..grt going brother...
gud one da....................
kavi sarath perumpilaavu udheshichath ellavarkum manassilaavum avideyaanu oru nalla kavithayude vijayam,,,,,
വളരെ നന്നായി കവിത........ഒരു പിടി ചാരമോ മണ്ണോ ആയിത്തീരുന്ന ശരീരമാണ് നാം പേറിക്കൊണ്ടു നടക്കുന്നത് എന്ന് കരുതുന്നവര്‍ വളരെ തുച്ഛമാണ്...ആ നഗ്ന സത്യം വിളാങ്ങാതെ ചെയ്തുകൂട്ടുന്ന കൃത്യങ്ങള്‍ ധാരാളം. ......
super...nanait und...
nice bro....
pachaparamartham....gr8 da...
pedipikaathe, Kollaameda Sarath e
വെറുംകയ്യോടെ വന്ന നീ വെറുംകയ്യോടെ പോകുന്നു
വെട്ടിപ്പിടിച്ചതും തട്ടിപ്പറച്ചതും ആര്‍ക്കുവേണ്ടി
തിന്നു കൊഴുത്ത നിന് ശരീരം
ഇനി ഒരു പിടി ചാരം മാത്രം .......
നീ വെട്ടിപ്പിടിച്ചതും,നിനക്ക് ദാനം കിട്ടിയതും ഒന്നും നീ എങ്ങോട്ടും കൊണ്ടുപോകുന്നില്ല, എന്ന സത്യം ആരെങ്കിലും മനസ്സിലാക്കുമോ ആവോ ? ആശംസകൾ.
nannayittundu sahodara :)
Post a Comment