Thursday, October 24, 2013

മുറിവ്

മായ്ക്കുവാൻ കഴിയുമോ കാലമേ നിനക്ക്
എൻ മനസ്സിലാഴത്തിലേറ്റ  മുറിവുകളെയൊക്കെയും  .
കഴിയുമെങ്കിൽ മായ്ക്കുകയെൻ
മനസ്സിൽ  നീറുന്ന നൊമ്പരങ്ങളെ. 
ഒരു നാളവൾ  എൻ ഹൃദയത്തിൽ
അവളുടെ പുഞ്ചിരിയാൽ പ്രണയമെന്നെഴുതി
മറ്റൊരുനാൾ  അവളതു മായ്ക്കാൻ ശ്രമിച്ചു.
വാക്കുകൾ കൊണ്ടവൾ എയ്ത ശരങ്ങൾ
ഏറ്റതെൻ ഹൃദയതിലാഴത്തിൽ
തിരിഞ്ഞു നോക്കാതവൾ  നടന്നു നീങ്ങവേ
ചോരയോലിക്കുമെൻ ഹൃദയമവൾ  കണ്ടില്ല
ഇന്നും ഉണങ്ങാത്ത മുറിവുമായ്‌ ഞാൻ
ഈ ലോകത്തിൽ ഏകനായ് നില്ക്കുന്നു
വേർപാടിൽ  വേദനയിൽ
പുളയുന്നോരെൻ മനസ്സിനു
മൃതസഞ്ജീവനി മന്ത്രമോതി 
ശാന്തിയേകാൻ  കഴിയുമോ കാലമേ നിനക്ക്..


5 comments:

Abdu...@bdul fathah said...

ഭാഷ നന്നാവുന്നുണ്ട് .. എഴുത്ത് തുടരുക ... നല്ല കവിതകൾ ആ തൂലികയിൽ നിന്ന് ഇനിയും വിരിയട്ടെ .. ലാൽസലാം

Unknown said...
This comment has been removed by the author.
Unknown said...

Avante hridayamam poonkavanam thatiteripicha avalodu pokan para....

Vishnu.P.Soman said...

nannaytund.!

SARATH said...

thank u soma