കാലം കലികാലം
കണ്ടാലാര്‍ക്കും കലിവരും
ചെയ്തികളുടെ കലികാലം
തല തിരിഞ്ഞോരു കൂട്ടം
കോമരങ്ങള്‍ വാഴും കാലമിത്
ഇത് കാലം കലി കാലം .
ഇന്നലെ പെയ്തോരുമഴക്ക്
നിറം ചുവപ്പത്രേ
വിഷപുകശ്വസിച്ച മഴദേവന്
ചോര ശര്ദ്ധിച്ചതാന്നുപോലും.
ഒരു കാജാബീഡി വലിച്ചതും
പുകക്കാരനാം
ബോബ്മാര്ലിക്കാസ്ത്മയത്രെ .
ആയിരമായിരം ചോരച്ചാലുകള്‍
നീന്തിയ ചെഗുവേര,
ഉറുമ്പ് കടിയേറ്റതും ബോധംപോയതും
ഇതേ കലികാല വേദിയില്‍ .
ചോരയൊലിക്കുന്ന ശരീരങ്ങളെ
യുടുബിലിടുന്നതും
മാലോകര്‍ ഇതുകണ്ട് രസിക്കുന്നതും
ഈ കലികാല നടന വേദിയില്‍ .
പതിനാറായിരത്തൊന്നു കെട്ടിയ
ഭഗവാന് കൃഷ്ണനു സമന്സയച്ചതും
ഈ കലികാല കോടതി.
ഭൂമിയില്‍ നിന്നു വിട്ട
റോക്കറ്റു പതിച്ച്
സൂര്യനൊരുപിടി ചാരമയതും
ചന്ദ്രേട്ടന് ചന്ദ്രനില്‍ ചായക്കട തുടങ്ങിയതും
തുഞ്ചന്റെ മണ്ണില്‍ മന്ഗ്ലിഷിന്
വിത്ത് വിതച്ചതും ഈ കാലത്തില്‍.
വെറുമൊരു കാലമല്ലിത്
കാലന് പോലും വേണ്ടാതോരാ
മനുഷ്യന് വാഴും കാലമിത്
ഈ കാലമത്രെ കലികാലം .




11 comments:
കലികാലം..
Good work... dear congrats
nannayi
kalikalam kalakkittundishta :D
Kalikaalathil ente vaka oru manghlish comment! !!
thanku
nice work :)
nice work :)
sherikum eshtapetu.......
good one sharath...
good one ..keep writing ...congrats..
ശരിക്കും ഇപ്പോള്‍ കലി കാലം തന്നെയാണ്..
Post a Comment